»   » ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

Posted By:
Subscribe to Filmibeat Malayalam

നയന്‍താര നായികയായെത്തിയ മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ ഹാങ്ങോവര്‍ ചിലരില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ല. ബോളിവുഡ് സംവിധായകരടക്കം ചിത്രത്തിലെ അഭിനയത്തിന് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഒരു ഹൊറര്‍ ചിത്രം ഹിറ്റായതോടെ നയന്‍ അടുത്ത ചിത്രത്തിനും കരാറൊപ്പിട്ടു എന്നാണ് കേള്‍ക്കുന്നത്. അതെ, തമിഴകത്ത് നയന്‍ അടുത്തതായി അഭിനയിക്കുന്ന ചിത്രത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു.

ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

മായയ്ക്ക് ശേഷം നയന്‍താര വീണ്ടുമൊരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു

ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണം നിര്‍മിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദോസ് രാമസ്വാമിയാണ്. സംവിധായകന്‍ കൂടെയായ സരകുണന്റെ അസിസ്റ്റന്റായിരുന്നു ഏറെക്കാലം ദോസ്

ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

കഥ കേട്ടതും നയന്‍താരയ്ക്ക് ഇഷ്ടപ്പെട്ടുവത്രെ. ഹൊററിനൊപ്പം കോമഡിയ്ക്കും പ്രാധാന്യം നല്‍കിയാണ് സിനിമയൊരുക്കുന്നത്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

ഇപ്പോള്‍ ജീവയ്‌ക്കൊപ്പം അഭിനയിച്ച തിരുനാളിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് നയന്‍. അതിനൊപ്പം ചിമ്പുവിനൊപ്പം അഭിനയിച്ച ഇത് നമ്മ ആള് എന്ന ചിത്രവുമുണ്ട്. ഏറെക്കാലമായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഇത് നമ്മ ആള് റിലീസിങ് തടസ്സങ്ങള്‍ പരിഹരിച്ച് ഉടന്‍ തിയേറ്ററിലെത്തുമെന്നാണ് കേള്‍ക്കുന്നത്.

ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

വിക്രമിനൊപ്പം ആദ്യമായി ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രമാണ് അടുത്തതായി നയന്‍ തമിഴകത്ത് ചെയ്യുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല

ആരാധകരെ പേടിപ്പിയ്ക്കാന്‍ വീണ്ടും നയന്‍താര

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന മലയാള സിനിമയിലും നയന്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി നായകനാകുന്ന ചിത്രം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 24 ന് തിയേറ്ററുകളിലെത്തും

English summary
Looks like Nayanthara is in love with horror scripts these days. After the success of Maya, we hear that the actress has signed yet another horror film, which will be produced by director Sarkunam of Kalavani fame. The film will be directed by Sarkunam's long-time assistant, Doss.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam