»   » ചീത്തപ്പെണ്ണാവാന്‍ നയന്‍സ് റെഡി!

ചീത്തപ്പെണ്ണാവാന്‍ നയന്‍സ് റെഡി!

Posted By:
Subscribe to Filmibeat Malayalam
nayantara
വിദ്യ ബാലന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഡേര്‍ട്ടിപിക്ചറിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന മുന്‍ നിലപാട് നയന്‍സ് തിരുത്തുന്നു. തമിഴകത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന നടിയ്ക്ക്  സ്മിതയായി വെള്ളിത്തിരയിലെത്താന്‍ മോഹമുണ്ടത്രേ. ഇക്കാര്യം അവര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍പ് സില്‍ക്കാവാന്‍ നയന്‍സിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. പിന്നീട് അനുഷ്‌കയ്ക്കും റിച്ചയ്ക്കുമാണ് ഡേര്‍ട്ടിയില്‍ നായികയാവാന്‍ ക്ഷണം ലഭിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ ഇരുവരും അത് നിരസിച്ചു.

ഇതിനിടെയാണ് സില്‍ക്ക് സ്മിതയുടെ വേഷം ഏറ്റെടുക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് നയന്‍സ് അറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നത് തന്റെ കരിയറിന് ഗുണം ചെയ്യുമെന്ന് നടി തിരിച്ചറിഞ്ഞു കഴിഞ്ഞു.

പ്രഭുവുമായുള്ള പ്രണയത്തെ തുടര്‍ന്ന് അല്പകാലത്തേയ്ക്ക് സിനിമയില്‍ നിന്ന് മാറി നിന്ന നയന്‍സിന് വീണ്ടും താരറാണി പദവിയിലേയ്ക്കുയരണമെങ്കില്‍ ഇത്തരത്തിലൊരു കഥാപാത്രം ആവശ്യമാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സില്‍ക്ക് സ്മിതയാവാന്‍ നയന്‍സ് തയ്യാറെടുത്ത് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യയെ പോലെ നയന്‍സിനും സ്മിതയായി തിളങ്ങാനാവുമോ എന്ന് കാത്തിരുന്ന് കാണാം.

English summary

 
 Nayantara, the stunning actress who made her come back into films is streamlining by signing back to back films in Tamil and Telugu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam