»   » നയന്‍സിന് മണിരത്‌നം ചിത്രത്തിലേയ്ക്ക് ക്ഷണം

നയന്‍സിന് മണിരത്‌നം ചിത്രത്തിലേയ്ക്ക് ക്ഷണം

Posted By:
Subscribe to Filmibeat Malayalam
Nayantara
മണിരത്‌നം ചിത്രമായ കടലിലില്‍ അഭിനയിക്കാന്‍ നയന്‍താര സമ്മതംമൂളിയെന്ന് റിപ്പോര്‍ട്ട്. മണിരത്‌നം ചിത്രമായതിനാല്‍ തിരക്കഥയെ കുറിച്ചൊന്നും നടി തിരക്കിയില്ലത്രേ. മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തേണ്ടന്നാണത്രേ നടിയുടെ തീരുമാനം. എന്നാല്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും സ്ഥിരീകരണം നല്‍കാന്‍ നയന്‍സ് തയ്യാറായിട്ടില്ല. എന്തായാലും മണിരത്‌നത്തിന്റെ ഓഫര്‍ നടി നിരസിക്കില്ലെന്നാണ് സിനിമാലോകം കരുതുന്നത്.

കടല്‍ എന്ന മണിരത്‌നം ചിത്രത്തില്‍ നായികയാവാന്‍ ആദ്യം ക്ഷണം ലഭിച്ചത് കമലിന്റെ ഇളയപുത്രിയായ അക്ഷരയ്ക്കാണ്. എന്നാല്‍ ചിത്രത്തിലഭിനയിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു കമല്‍പുത്രിയുടെ പ്രതികരണം. ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന അക്ഷര ചിത്രത്തോട് നോ പറയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും അക്ഷര പിന്‍മാറിയതിന് ശേഷവും മണിരത്‌നം നായികമാരെ തേടിയുള്ള യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.

ബോളിവുഡ് നടി സോനം കപൂര്‍, ശ്രീദേവിയുടെ മകള്‍ ജാനവി തുടങ്ങിയവരുടെ പേരുകളൊക്കെ നായികാപദവിയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കിലും ഒടുവില്‍ യെസ് മൂളിയത് സാമന്ത മാത്രമാണ്.

അങ്ങനെ സാമന്തയെ നായികയാക്കി 'കടലി'ന്റെ ഷൂട്ടിങ്ങും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഈ നടിയും ചിത്രത്തെ കൈവിട്ടിരിക്കുകയാണത്രേ. ഷൂട്ടിങ് ആരംഭിച്ച ശേഷം സാമന്ത ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിക്കുകയായിരുന്നു. സാമന്ത പിന്‍മാറിയതോടെയാണ് നയന്‍സിന് ചിത്രത്തിലേയ്ക്ക് ക്ഷണം ലഭിച്ചത്. പ്രഭുവുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം സിനിമയില്‍ സജീവമാവാന്‍ തയ്യാറെടുക്കുന്ന തിരുവല്ലക്കാരി മണിരത്‌നത്തെ നിരാശപ്പെടുത്തില്ലെന്ന് കരുതാം.

English summary
The fresh buzz to hit the marquee is that director Mani Ratnam has offered a role to Nayanathara for his upcoming flick "Kadal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam