»   » പ്രമോഷനിലും പത്രസമ്മേളനത്തിലുമൊന്നും പങ്കെടുക്കാത്ത തെന്നിന്ത്യന്‍ അഭിനേത്രി, കാരണം??

പ്രമോഷനിലും പത്രസമ്മേളനത്തിലുമൊന്നും പങ്കെടുക്കാത്ത തെന്നിന്ത്യന്‍ അഭിനേത്രി, കാരണം??

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയുടെ വര്‍ക്ക് കഴിഞ്ഞാല്‍ താന്‍ തന്റെ വഴിക്ക് പോകുമെന്ന് ആദ്യമേ വ്യക്തമാക്കും. ചിത്രത്തിന്റെ പ്രമോഷനല്‍ പരിപാടികളിലോ പത്രസമ്മേളനത്തിലോ പങ്കെടുക്കാനും താല്‍പര്യമില്ല. പ്രമുഖ തെന്നിന്ത്യന്‍ അഭിനേത്രിയുടെ കാര്യമാണിത്. ഇതുകൊണ്ടുതന്നെ വിമര്‍ശരകര്‍ താരത്തെ വെറുതെ വിടാറുമില്ല.

ഗ്രാമീണ പെണ്‍കൊടിയായാണ് ഡയാനാ കുര്യന്‍ സിനിമയിലേക്കെത്തിയത്. മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിനിടയിലാണ് താരത്തെ തേടി അന്യഭാഷക്കാരെത്തിയത്. അതോടെ തമിഴിലും തെലുങ്കിലും കഴിവു തെളിയിക്കാന്‍ ആളു റെഡിയായി. കിടിലന്‍ ഗെറ്റപ്പും ഗ്ലാമര്‍ പരിവേഷവും താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഇതിനിടയില്‍ നിരവധി വിവാദങ്ങളും താരത്തോടൊപ്പമുണ്ടായിരുന്നു.

പ്രമോഷനല്‍ ചടങ്ങുകളില്‍ പങ്കെടുക്കില്ല

പരസ്യം ചെയ്തതുകൊണ്ട് മാത്രം സിനിമ ഓടിക്കാന്‍ കഴിയുമോ, നയന്‍താര പങ്കെടുത്തതുകൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ലെന്നാണ് തെന്നിന്ത്യന്‍ അഭിനേത്രിയായ നയന്‍താര പറയുന്നത്. പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കാത്തുകൊണ്ടു തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

പല വേദി ഒരേ വിഷയം

വിവിധ വേദികളിലായി ഒരേ വിഷയം തന്നെ സംസാരിക്കുന്ന ഏര്‍പ്പാടിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നാണ് താരത്തിന്റെ നിലപാട്. നല്ല കഥയുണ്ടെങ്കിലേ സിനിമ വിജയിക്കൂ. പരസ്യം നല്‍കി പ്രമോട്ട് ചെയ്താലും മോശം സിനിമ വിജയിക്കില്ല.

നേരത്തെ അറിയിക്കാറുണ്ട്

സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെതന്നെ അറിയിക്കാറുണ്ട്. ബഡ്ജറ്റ് കുറഞ്ഞ സിനിമകളെ പ്രമോട്ട് ചെയ്യാറുണ്ട്. സ്‌ക്രിപ്റ്ര് ചെയ്യുമ്പോഴേ ഇക്കാര്യം ശ്രദ്ധിച്ചാല്‍ സമയം ലാഭിക്കാമെന്നാണ് നയന്‍സ് പറയുന്നത്.

വിമര്‍ശനവുമായി വിവേക്

പ്രമുഖ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് തമിഴ് ഹാസ്യ താരം വിവേക് നയന്‍താരയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സിനിമ പ്രമോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നാണ് വിവേക് പറഞ്ഞത്.

English summary
“I promote small-budget films and films which I can’t avoid. However, I’m also aware that no amount of promotional activities can guarantee the success of a bad film. More than the ways of promoting a film, it would be better if the film-maker took more care in scripting the film. A bad film, promoted for several days on the trot, would still bite the dust at the box-office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam