»   » നയന്‍താര വീണ്ടും ഞെട്ടിക്കും, പുതിയ ചിത്രം 'ഡോറ'

നയന്‍താര വീണ്ടും ഞെട്ടിക്കും, പുതിയ ചിത്രം 'ഡോറ'

By: Sanviya
Subscribe to Filmibeat Malayalam

മായയ്ക്ക് ശേഷം നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലായിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നു.

ഡോറ എന്നാണ് ചിത്രത്തിന്റെ പേര്. ദോസ് രാമസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യും. കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുമ്പ് സരകുണത്തിന്റെ സഹസംവിധായകനായി ദോസ് സ്വാമി പ്രവര്‍ത്തിച്ചിട്ടുണ്ട്.

nayantara

ഹൊറര്‍ ചിത്രമാണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ നയന്‍താര ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നുവത്രേ.

ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ച് വരികയാണ്. എ സര്‍വ്വഗുണം സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വടകറി ഫെയിം മെര്‍വിന്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Nayantara's new horror titled Dora.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam