»   » കഹാനിയുടെ റീമേക്കില്‍ നയന്‍താര

കഹാനിയുടെ റീമേക്കില്‍ നയന്‍താര

Posted By: Super
Subscribe to Filmibeat Malayalam

ഒരു കാലത്ത് ബിക്കിനിയും ഐറ്റം ഡാന്‍സും പ്രണയ വിവാദങ്ങളുമെല്ലാമായി നടന്ന നയന്‍താര ശക്തമായ ഇമേജ് മാറ്റത്തിനായി തയ്യാറെടുക്കുകയാണ്. ഇനി അധികം ഗ്ലാമര്‍ പ്രദര്‍ശനമൊന്നും വേണ്ടെന്നും കാമ്പുള്ള കഥാപാത്രങ്ങളേ അവതരിപ്പിക്കൂ എന്നെല്ലാം നയന്‍സ് തീരുമാനിച്ചുകഴിഞ്ഞു.

എന്തായാലും രണ്ടാമൂഴത്തിന് ഒരുങ്ങിയിരിക്കുന്ന നയന്‍സിന് ആശയ്ക്കുള്ള വകയുണ്ടെന്നാണ് തോന്നുന്നത്. അടുത്തിടെ ബോളിവുഡില്‍ വലിയ വിജയമായ കഹാനിയെന്ന ചിത്രത്തിന്റെ റീമേക്കില്‍ നയന്‍സാണ് നായികയാവുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. വിദ്യ ബാലന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത കഹാനി ശക്തമായ സ്ത്രീകഥാപാത്രത്തിലൂടെ വിജയം നേടിയ ചിത്രമാണ്. ഒരു സ്ത്രീയുടെ തനിച്ചുള്ള പോരാട്ടത്തിന്റെ കഥയാണ് കഹാനി. തെലുങ്കു ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ സംവിധായകന്‍ ശേഖര്‍ കമ്മുലയാണ് കഹാനി ഒരേസമയം തെലുങ്കിലും തമിഴിലും എടുക്കുന്നത്.

Nayantara

2012ല്‍ പുറത്തിറങ്ങിയ കഹാനിയിലെ അഭിനയത്തിന് വിദ്യ ബാലന് ഫിലിംഫേര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണിയായ യുവതി തന്റെ കാണാതായ ഭര്‍ത്താവിനെ തേടിയിറങ്ങുന്ന അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ ചിത്രമാണ് കഹാനി. ഈ കഥാപാത്രം നയന്‍താരയെ സംബന്ധിച്ച് ഒര ഭാഗ്യമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

ഗ്ലാമര്‍ പ്രദര്‍ശനവും ഐറ്റം ഡാന്‍സുമെല്ലാം ചെയ്തിട്ടുള്ള നയന്‍സിന്റെ അഭിനയശേഷി ഇതേവരെ മുഴുവനായും ഉപയോഗിക്കപ്പെട്ടിട്ടില്ല, അത്തരം കഥാപാത്രങ്ങള്‍ ഈ താരത്തിന് ലഭിച്ചിട്ടില്ല എന്ന് പറയുന്നതായിരിക്കും ശരി. എന്നാല്‍ നല്ല കഥാപാത്രത്തിനായുള്ള താരത്തിന്റെ കാത്തിരിപ്പിന് കിട്ടുന്ന ഒന്നാന്തരമൊരു സമ്മാനമായിരിക്കും കഹാനിയിലെ കഥാപാത്രമെന്നകാര്യത്തില്‍ തര്‍ക്കമില്ല.

ആദ്യം ശേഖര്‍ കമ്മുല ചിത്രത്തില്‍ നായികയാക്കാന്‍ ഉദ്ദേശിച്ചത് അനുഷ്‌കയെ ആയിരുന്നുവത്രേ, എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്തകള്‍ നയന്‍താരയാണ് വിദ്യചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ്. കഹാനിയുടെ അതേ പകര്‍പ്പാവില്ല റീമേക്ക് എന്നാണ് ശേഖര്‍ പറയുന്നത്. തെലുങ്ക്, തമിഴ് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലായിരിക്കും മാറ്റങ്ങള്‍ വരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
Sekhar Kammula, producer-director of Telugu film 'Life is beautiful' is now ready to remake Hindi movie 'Kahaani' in Telugu and Tamil. The director had intially thought of Anushka for the role

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam