»   » പുതിയ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി നയന്‍താര

പുതിയ ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി നയന്‍താര

Posted By: Nihara
Subscribe to Filmibeat Malayalam

പുതിയ സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ത്രില്ലിലാണ് നയന്‍സ്. സംവിധായകന്‍ മിഷ്‌കിന്റെ അസിസ്റ്റന്റായിരുന്ന ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ജേണലിസ്റ്റിന്റെ വേഷത്തിലെത്തുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ട നയന്‍സ് ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള കരാറില്‍ ഇതിനോടകം തന്നെ ഒപ്പുവെച്ചുകഴിഞ്ഞു. ചിത്രത്തിലെ നായകന്‍ ആരാണെന്നുള്ള വിവരം അധികൃതര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

കുടുംബത്തെ തിരയുന്ന ജേണലിസ്റ്റ്

തന്റെ കുടുംബത്തെ കണ്ടുപിടിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകയായാണ് നയന്‍താര വേഷമിടുന്നത്.

റിയലിസ്റ്റിക് ചിത്രം

കുടുംബത്തെ കണ്ടുപിടിക്കുന്നതിനായി ഇറങ്ങിപ്പുറപ്പെട്ട ജേണലിസ്റ്റ് ഒടുവില്‍ എത്തിച്ചേരുന്നത് തമിഴ്‌നാട്ടിലാണ്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന റിയലിസ്റ്റിക് ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

വിദേശ ലൊക്കേഷന്‍

പൂര്‍ണ്ണമായും വിദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വിദേശത്തെ മരുഭൂമി, മല, മഞ്ഞൊക്കെയാണ് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ക്ക് മാറ്റുകൂട്ടാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല

ചിത്രത്തിലെ നായകന്‍, റിലീസിങ് തീയതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

English summary
Actress Nayanthara is acting as a journalist in her new project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam