»   » അങ്ങനെ നയന്‍സ് വീണ്ടും ചെന്നൈയിലെത്തി

അങ്ങനെ നയന്‍സ് വീണ്ടും ചെന്നൈയിലെത്തി

Posted By:
Subscribe to Filmibeat Malayalam
പ്രഭുദേവയുമായുള്ള കടുത്ത പ്രണയത്തിനൊടുവില്‍ ചെന്നൈയോട് വിടപറഞ്ഞ നയന്‍സ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഷൂട്ടിങ്ങിനായി നഗരത്തിലെത്തി. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് നയന്‍സ് ചെന്നൈ ഒഎംആറിലെത്തിയത്.

പ്രഭുദേവയുമായി നയന്‍സ് പ്രണയത്തിലായതോടെ ചെന്നൈയിലെ വനിതാസംഘടനകള്‍ നടിയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. നയന്‍സിനെ ചെന്നൈയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം.

ഇതിന് മുന്‍പ് 2009 നവംബറില്‍ ബോസ് എങ്കിറ ഭാസ്‌കരന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് നയന്‍സ് ചെന്നൈയില്‍ എത്തിയത്. ഇതിന് ശേഷം ചെന്നൈയില്‍ വച്ച് നയന്‍സ് ഒരു ഷൂട്ടിങ്ങിലും പങ്കെടുത്തിരുന്നില്ല. പ്രഭുവുമായി പിരിഞ്ഞ ശേഷം സിനിമയിലേയ്ക്ക് മടങ്ങിയെത്തിയ നയന്‍സ് ഇപ്പോള്‍ സംവിധാനവും കൂടി പഠിക്കാനുള്ള ഒരുക്കത്തിലാണ്.

English summary
Nayanthara, who recently broke up with actor-director Prabhu Deva,back to Chennai for Shooting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam