»   » ഞാന്‍ സിനിമ ചെയ്തത് ചിമ്പുവിന് വേണ്ടിയല്ല, കിട്ടാനുള്ള 50 ലക്ഷവും വേണ്ട; പൊട്ടിത്തെറിച്ച് നയന്‍

ഞാന്‍ സിനിമ ചെയ്തത് ചിമ്പുവിന് വേണ്ടിയല്ല, കിട്ടാനുള്ള 50 ലക്ഷവും വേണ്ട; പൊട്ടിത്തെറിച്ച് നയന്‍

Posted By:
Subscribe to Filmibeat Malayalam

നയന്‍താരയും ചിമ്പുവും താരജോഡികളായെത്തുന്ന ഇത് നമ്മ ആള് എന്ന ചിത്രം കൂടുതല്‍ പ്രതിസന്ധിയില്‍. ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്കായി നിര്‍മാതാക്കളുടെ ആവശ്യപ്രകാരം രണ്ടു ഗാനങ്ങള്‍ വേണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി നയന്‍താര സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് നിര്‍മാതാക്കളായ ചിമ്പുവും അച്ഛന്‍ ടി ആറും നടികര്‍ സംഘത്തിലും പ്രൊഡ്യുസേഴ്‌സ് കൗണ്‍സിലിലും പരാതി നല്‍കിയിരുന്നു.

നയന്‍താരയ്ക്ക് കൊടുക്കാനുള്ള മുഴുവന്‍ പ്രതിഫലവും കൊടുക്കാത്ത സാഹചര്യത്തിലാണ് പുതിയ പാട്ട് വേണം എന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഏകദേശം 50 ലക്ഷത്തോളം രൂപ നയന്‍സിന് കൊടുക്കാനുണ്ട്. എന്നാല്‍ തനിക്കിനി ആ പണം വേണ്ടെന്ന് നയന്‍താര പറയുന്നു.

ഞാന്‍ സിനിമ ചെയ്തത് ചിമ്പുവിന് വേണ്ടിയല്ല, കിട്ടാനുള്ള 50 ലക്ഷവും വേണ്ട; പൊട്ടിത്തെറിച്ച് നയന്‍

സിനിമയുടെ മാര്‍ക്കറ്റിങിനായി ചിത്രത്തിന് രണ്ട് കുത്തു പാട്ടുകള്‍ കൂടെ വേണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. എന്നാല്‍ പാട്ട് ഒരുക്കാതെ തന്നെ ഇതിനായി നടിയുടെ ഡേറ്റ് വാങ്ങുകയും, പലതവണ ഡേറ്റ് നല്‍കിയിട്ടും ഗാന രംഗം ചിത്രീകരിക്കുന്നത് പാട്ട് പൂര്‍ത്തിയാകാതെ ഡിലെ ആകുകയുമായിരുന്നു. എന്നിട്ടും നയന്‍താര സഹകരിക്കുന്നില്ലെന്ന് പറഞ്ഞാണ് നിര്‍മാതാക്കള്‍ പരാതി നല്‍കിയത്.

ഞാന്‍ സിനിമ ചെയ്തത് ചിമ്പുവിന് വേണ്ടിയല്ല, കിട്ടാനുള്ള 50 ലക്ഷവും വേണ്ട; പൊട്ടിത്തെറിച്ച് നയന്‍

ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നതിനോട് സംവിധായകന്‍ പാണ്ഡിരാജിനും താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മാര്‍ക്കറ്റിങിന് സഹായിക്കും എന്നത് കൊണ്ട് സംവിധായകന്‍ സമ്മതിക്കുകയായിരുന്നു. നയന്‍താര കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടു, ചിത്രവുമായി സഹകരിക്കുന്നില്ല തുടങ്ങിയ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു.

ഞാന്‍ സിനിമ ചെയ്തത് ചിമ്പുവിന് വേണ്ടിയല്ല, കിട്ടാനുള്ള 50 ലക്ഷവും വേണ്ട; പൊട്ടിത്തെറിച്ച് നയന്‍

നയന്‍താര ചിത്രത്തില്‍ അഭിനയിക്കാന്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചു എന്നാണ് നിര്‍മാതാക്കളും ഒരു ആരോപണം. എന്നാല്‍ ഉടമ്പടികള്‍ പ്രകാരം കൊടുക്കാമെന്നേറ്റ പ്രതിഫലത്തില്‍ ഏകദേശം 50 ലക്ഷം രൂപ ഇനിയും നായികയ്ക്ക് നല്‍കിയിട്ടില്ല. ഡേറ്റ് നല്‍കുന്നില്ലെന്നാണ് രണ്ടാമത്തെ പരാതി. എട്ട് തവണ നയന്‍ ഡേറ്റ് നല്‍കിയെന്ന് സംവിധായകന്‍ പറയുന്നു. ഇനി നല്‍കില്ലെന്ന് നയനും.

ഞാന്‍ സിനിമ ചെയ്തത് ചിമ്പുവിന് വേണ്ടിയല്ല, കിട്ടാനുള്ള 50 ലക്ഷവും വേണ്ട; പൊട്ടിത്തെറിച്ച് നയന്‍

എന്റെ സംവിധായകന് പോലും ആ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ താല്‍പര്യമില്ല. പിന്നെ ഞാനെന്തിന് സഹകരിക്കണം. ഈ സിനിമയില്‍ ഞാന്‍ കരാര്‍ ഒപ്പിട്ടത് പാണ്ഡിരാജ് എന്ന സംവിധായകന് വേണ്ടിയാണ് അല്ലാതെ ചിമ്പുവിന് വേണ്ടിയല്ല. ഇനി കിട്ടാനുള്ള പൈസയും എനിക്ക് വേണ്ട..നയന്‍താര തുറന്നടിച്ചു

English summary
At a time when heroes and heroines stall the release of films when their remuneration is not fulfilled, here is Nayanthara, who has taken a very bold decision to forego her salary (Estimated at Rs. 50 lakhs) for Simbu’s Idhu Namma Aalu directed by Pandiraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam