»   » വിഘ്‌നേഷിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയന്‍താര, സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലാവുന്നു!

വിഘ്‌നേഷിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയന്‍താര, സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര സിനിമയില്‍ തുടക്കം കുറിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചപ്പോഴും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്.

ക്രിസ്മസ് റിലീസായെത്തി പ്രേക്ഷക മനം കവര്‍ന്ന മമ്മൂട്ടി ചിത്രങ്ങള്‍, കളക്ഷനിലും മുന്നിലായിരുന്നു!

ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് നയന്‍സ് തെളിയിച്ചതോടെ തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരമായി മാറുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തിയിട്ട് 14 വര്‍ഷം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. അതൊക്കെ അര്‍ഹിക്കുന്ന ലാഘവത്തോടെ തള്ളിക്കളഞ്ഞ് താരം ശക്തമായി മുന്നേറുകയാണ്.

വിഘ്‌നേഷിനൊപ്പം ക്രിസ്മസ് ആഘോഷിച്ചു

കാമുകന്‍ വിഘ്‌നേഷിനൊപ്പമാണ് നയന്‍താര ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. നയന്‍താരയോടൊത്ത് ക്രിസ്മസ് ട്രീയുടെ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വിഘ്‌നേഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. വിഗ്നേഷ് പങ്കുവെച്ച ചിത്രം കാണൂ.

നിരവധി അവസരങ്ങള്‍

ജയറാമിനോടൊപ്പം തുടക്കമിട്ട നയന്‍താരയ്ക്ക് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും താരത്തെ തേടിയെത്തി.

അന്യഭാഷയിലേക്ക് പ്രവേശിച്ചു

മലയാളത്തില്‍ നിന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഇടക്കാലത്ത് താരം തമിഴ് സിനിമയില്‍ മുഖം കാണിച്ചു. തുടക്കത്തില്‍ ഗ്ലാമറിന്റെ അതിപ്രസരമുള്ള ചിത്രങ്ങളിലുള്ള വേഷങ്ങളാണ് നയന്‍സിന് ലഭിച്ചത്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരറാണിയായി മാറിയ നയന്‍താര പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്.

സ്വന്തം നിലപാടുകളുമായി മുന്നേറുന്നു

ഒരു സിനിമ ഏറ്റെടുത്ത് കഴിഞ്ഞാല്‍ ആ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായി അവതരിപ്പിക്കുന്നതോടെ തന്‍റെ ഭാഗം കഴിഞ്ഞുവെന്ന നിലപാടിലാണ് നയന്‍താര. ചിത്രത്തിന്‍റെ പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താനുണ്ടാകില്ലെന്ന് ആദ്യമേ തന്നെ നയന്‍സ് അണിയറപ്രവര്‍ത്തകരെ അറിയിക്കാറുണ്ട്. ഇക്കാര്യത്തെക്കുറിച്ച് സിനിമാപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാവുന്നതുമാണ്.

പതിവില്‍ നിന്നും വ്യത്യസ്തമായി

പതിവില്‍ നിന്നും വ്യത്യസ്തമായ അറം എന്ന സിനിമയുടെ പ്രമോഷണല്‍ പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നു. സ്വന്തം ചിത്രമായതിനാലാണോ നിലപാട് മാറ്റിയതെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

സാമൂഹ്യ പ്രസക്തിയില്‍ ആകൃഷ്ടിയായി

കലാമൂല്യമുള്ള ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും അറം സിനിമയുടെ സാമൂഹ്യ പ്രസ്‌കതിയാണ് താരത്തെ ആകര്‍ഷിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന ഗ്രാമവാസികള്‍ക്ക് സഹായവുമായി എത്തുന്ന മതിവദനി എന്ന ജില്ലാ കല്കടറുടെ വേഷത്തിലാണ് നയന്‍താര എത്തിയത്.

ഗംഭീര മേക്കോവര്‍

മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുമായാണ് താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാത്ത ചിത്രത്തിന് വേണ്ടി മേക്കപ്പും അധികം ഉപയോഗിച്ചിരുന്നില്ല.

English summary
Nayanthara celebrates Christmas with Vignesh Shivan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X