»   » നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

Posted By:
Subscribe to Filmibeat Malayalam

പ്രണയ പരാജയങ്ങള്‍ മറന്ന് നയന്‍താരയും ചിമ്പുവും വീണ്ടും ഇത് നമ്മ ആള് എന്ന ചിത്രത്തിലൂടെ ഒന്നിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു തമിഴ് സിനിമാസ്വാദകര്‍ക്ക്. സംവിധായകന്‍ പാണ്ഡിരാജിന്റെ നിര്‍ബന്ധത്തിലാണ് ഷൂട്ടിങ് നയന്‍താര എത്തിയെതങ്കിലും, പിന്നീട് വഴക്കു മറന്ന് ചിത്രവുമായി സഹകരിച്ചു. ചിമ്പുവുമായി സൗഹൃദത്തിലാകുകയും ചെയ്തു.

എന്നാല്‍ ചിത്രം പ്രതിസന്ധിയിലാണെന്നാണ് ഇപ്പോള്‍ കോളിവുഡില്‍ നിന്നും കേള്‍ക്കുന്ന വിവരം. ചിത്രവുമായി നയന്‍താര സഹകരിക്കുന്നില്ലെന്നും, വന്‍ പ്രതിഫലം വാങ്ങിച്ചെന്നും ഇതേ തുടര്‍ന്ന് നിര്‍മാതാവും ചിത്രത്തിലെ നായകനുമായ ചിമ്പു നയന്‍സിനെതിരെ പരാതി കൊടുത്തു എന്നൊക്കെയുണ്ടായിരുന്നു.

Also Read: സഹകരിക്കുന്നില്ല; നയന്‍താരയ്‌ക്കെതിരെ ചിമ്പു പരാതി നല്‍കി

എന്നാല്‍ ഈ പരാതി വാസ്തവ വിരുദ്ധമാണെന്നാണ് സംവിധായകന്‍ പാണ്ഡിരാജ് പറയുന്നത്. നയന്‍താര അധിക പ്രതിഫലം ചോദിച്ചിട്ടില്ല, മറിച്ച് ചിത്രം എത്രയും പെട്ടന്ന് റിലീസ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

നയന്‍താര വന്ന് അഭിനയിക്കാത്തതുകൊണ്ട് ചിത്രം റിലീസ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അടുത്ത ആഴ്ച വേണമെങ്കിലും ചിത്രം റിലീസ് ചെയ്യാം എന്ന് സംവിധായകന്‍ പറയുന്നു.

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

ചിത്രത്തില്‍ ഒരു തകര്‍പ്പന്‍ ഗാനരംഗം വേണമെന്ന് നിര്‍മാതാവ് ടി രാജേന്ദര്‍ ആവശ്യപ്പെട്ടിരുന്നു.. ടിആറും, ചിമ്പും, നയന്‍താരയും ഈ രംഗത്തു ആവശ്യമാണ്. ചിത്രത്തിന്റെ പ്രമേയത്തിന് അത്തരമൊരു ഗാനം ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്.

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

ഞാന്‍ നിര്‍മ്മാതാവിനു വേണ്ടി ചിന്തിക്കുന്ന സംവിധായകനാണ്. അത്തരമൊരു ഗാനം മാര്‍ക്കറ്റിംഗിനു ഉപകരിക്കും എന്നതിനാല്‍ അത് എന്റേതായ രീതിയില്‍ ചിത്രീകരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. അത് അവര്‍ അംഗീകരിച്ചു.

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

ഈ രംഗം ചിത്രീകരിക്കുന്നതിനായി അവര്‍ നയന്‍താരയുടെ ഡേറ്റ് വീണ്ടും ചോദിച്ചു. മുമ്പ് നയന്‍താര ചിത്രീകരണത്തിനായി എട്ടുതവണ ഡേറ്റ് നല്‍കിയതാണ്. പക്ഷേ അത് അവര്‍ക്ക് ഉപയോഗിക്കാനായില്ല. പാട്ട് ശരിയാകാത്തതായിരുന്നു കാരണം.

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

എന്റെ അറിവുവച്ച് നയന്‍താര വന്‍ പ്രതിഫലം വാങ്ങുന്നയാളാണ്. പക്ഷേ അവര്‍ അതൊന്നും ഈ ചിത്രത്തിനു വാങ്ങിച്ചില്ല.

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

നയന്‍താര പറയുന്നത് അവര്‍ക്ക് പ്രതിഫലം വേണമൊന്നുപോലുമില്ലെന്നാണ്. പെട്ടെന്ന് ചിത്രം റിലീസ് ചെയ്യണമെന്നു മാത്രമാണു നയന്‍താരയുടെ ആവശ്യമെന്ന് പാണ്ഡിരാജ് പറഞ്ഞു.

നയന്‍താര പണം ആവശ്യപ്പെട്ടിട്ടില്ല; സംവിധായകന് പറയാനുള്ളത്

നയന്‍താരയ്ക്ക് ചിത്രത്തിന്റെ കഥയില്‍ വിശ്വാസമുണ്ട്. വളരെ കൃത്യതയോടെ നയന്‍താര അവരുടെ ഭാഗം 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു- സംവിധായകന്‍ പറഞ്ഞു.

English summary
Clarifying all these, director Pandiraj says, 'This is totally false. Nayan never asked for any money. I had finished the shoot long back and the film is ready for release anytime. But Simbu and his dad wanted a kuthu number and to shoot that, they sought Nayan's dates.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam