»   » നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ സാറ്റലൈറ്റ് സ്വന്തമാക്കി സണ്‍ നെറ്റ് വര്‍ക്ക് , തുക എത്രയെന്നറിയുമോ

നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ സാറ്റലൈറ്റ് സ്വന്തമാക്കി സണ്‍ നെറ്റ് വര്‍ക്ക് , തുക എത്രയെന്നറിയുമോ

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ പുതിയ ചിത്രമായ അരത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സണ്‍ നെറ്റ് വര്‍ക്ക്. മോഹിപ്പിക്കുന്ന വില നല്‍കിയാണ് സണ്‍ ടിവി ഇത് സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകര്‍ക്കിടയിലുള്ള താരത്തിന്റെ സ്വീകാര്യത തന്നെയാണ് ചിത്രത്തിന് ഇത്ര മികച്ച തുക നേടുന്നതിന് സഹായിച്ചത്. ജില്ലാ കലക്ടറായാണ് നയന്‍താര ഈ ചിത്രത്തില്‍ വേഷമിടുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയായാണ് നയന്‍സ് എത്തുന്നത്.

ജലദൗര്‍ലഭ്യം കാരണം ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാനെത്തുന്ന കലക്ടറായാണ് താരം പ്രത്യക്ഷപ്പെടുന്നത്. കാക്ക മുട്ടൈ ഫെയിം വിഗ്നേഷും രമേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രാമചന്ദ്രന്‍ ദുരൈരാജ്, സുനു ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ചിത്രം ഉടന്‍ തന്നെ തിയേറ്ററിലെത്തിക്കാനുള്ള പരിപാടിയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Nayanthara

ഫഹദ് ഫാസില്‍, ശിവകാര്‍ത്തികേയന്‍, സ്‌നേഹ ടീമിന്റെ വേലൈക്കാരന്‍, അനുരാഗ് കസ്യപിന്‍രെ സിനിമ, അഥര്‍വ്വ മുരളി ചിത്രം തുടങ്ങിയ ചിത്രങ്ങളുമായി തെന്നിന്ത്യില്‍ ആകെ തിരക്കിലാണ് താരമിപ്പോള്‍. ഇതിനിടയില്‍ നയന്‍താര രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല.

English summary
The television satellite rights of the movie have been bagged by Sun Network (SUN TV) for a whopping price. Think Music has already bagged the musical rights of the film. Nayanthara’s big fan base and popularity among the families have helped the movie gain a big amount with the satellite rights. Nayanthara is playing the role of a district collector in Aramm. She works for the welfare of the people who is suffering from water scarcity and it’s subsequent issues. Kakka Muttai fame Ramesh and Vignesh, Ramachandran Durairaj, Sunu Lakshmi are also playing important roles in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam