»   » നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരാജയം!!

നയന്‍താരയ്ക്ക് തമിഴില്‍ വമ്പന്‍ തിരിച്ചടി, മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരാജയം!!

Posted By: Rohini
Subscribe to Filmibeat Malayalam

പ്രഭു ദേവയുമായുള്ള പ്രണയ പരാജയത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന നയന്‍താര നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. 2013 ല്‍ റിലീസ് ചെയ്ത രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്ന നയന്‍ തൊട്ടതെല്ലാം വിജയമാക്കി, നഷ്ടപ്പെടുമായിരുന്ന സൂപ്പര്‍ ലേഡി പട്ടം തിരിച്ചെടുത്തു.

സ്‌കൂള്‍ കുട്ടിയുമായി നയന്‍താരയുടെ ലിപ് ലോക്ക് വൈറലാകുന്നു; കാണൂ

നായകന്മാരുടെ പിന്‍ബലമില്ലാതെ തനിക്ക് വിജയം നേടാന്‍ കഴിയും എന്ന് നയന്‍ തെളിയിച്ചു. മായ, നാനും റൗഡി താന്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയം അതിനുദാഹരണമാണ്. പക്ഷെ ഇപ്പോള്‍ തമിഴകത്ത് നയന്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. തിരുനാള്‍ എന്ന ചിത്രത്തിന്റെ പരാജയം നയന്‍താരയെ തളര്‍ത്തുന്നതായി ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നോക്കാം

വ്യക്തിപരമായ പ്രശ്‌നങ്ങളെ ഒരു വരയിട്ട് തടഞ്ഞു

2013 ല്‍ റിലീസ് ചെയ്ത രാജാറാണി എന്ന ചിത്രത്തിലൂടെ തിരിച്ചു വന്ന നയന്‍ തൊട്ടതെല്ലാം വിജയമാക്കി. നഷ്ടപ്പെടുമായിരുന്ന സൂപ്പര്‍ ലേഡി പട്ടം തിരിച്ചെടുത്തു. വ്യക്തിപരമായ പ്രശ്‌നങ്ങളെ ഒരു വരയിട്ട് തടഞ്ഞു നിര്‍ത്തി നയന്‍താര സിനിമയില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നു.

തൊടുന്ന ചിത്രങ്ങളെല്ലാം വിജയമായി തീര്‍ന്നു

രാജാറാണിയ്ക്ക് ശേഷം, ആരംഭം, ഇത് കതിരവേലിന്‍ കാതല്‍, തനി ഒരുവന്‍, മായ, നാനും റൗഡി താന്‍ അങ്ങനെ തൊടുന്ന ചിത്രങ്ങളെല്ലാം വിജയമായി തീര്‍ന്നു. മലയാളത്തില്‍ അഭിനയിച്ച ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, പുതിയ നിയമം എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.

ഒരു പരാജയത്തെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ചിത്രം കൊണ്ട് നേരിട്ടു

അതിനിടയില്‍ നന്‍പേണ്ട, മാസ്, അനാമിക എന്നീ മൂന്ന് ചിത്രങ്ങള്‍ പരാജയമായിരുന്നെങ്കിലും നയന്‍താരയുടെ താരപ്പെരുമയെ തൊട്ടിരുന്നില്ല. ഒരു പരാജയത്തെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം കൊണ്ട് നയന്‍ നേരിട്ടു.

തമിഴകത്ത് കത്തി നില്‍ക്കുമ്പോഴുള്ള പരാജയം

എന്നാല്‍ തിരുനാള്‍ എന്ന ചിത്രത്തിന്റെ പരാജയം നയന്‍താരയുടെ കരിയറിനെ ബാധിക്കുന്നു എന്നാണ് കേട്ടത്. ചിത്രത്തില്‍ ഒരു കുട്ടിയുമായുള്ള ലിപ് ലോക്കൊക്കെ ഇതിനോടകം വാര്‍ത്തയായിക്കഴിഞ്ഞു. തമിഴകത്ത് കത്തി നില്‍ക്കുമ്പോഴുള്ള പരാജയം നയന്‍താരയ്ക്ക് വലിയ ആഘാതമായിരിക്കും എന്ന് സിനിമാ നിരീക്ഷകര്‍ പറയുന്നു.

പ്രണയം ധനുഷുമായുള്ള സൗഹൃദം നശിപ്പിച്ചു

സിനിമകളുടെ പരാജയത്തിനൊപ്പം വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൂടെയാവുമ്പോള്‍ നയന്‍താരയ്ക്ക് അത് വലിയ തളര്‍ച്ചയായി മാറുകയാണ്. വിഘ്‌നേശ് ശിവയുമായുള്ള പ്രണയം ധനുഷുമായുള്ള സൗഹൃദം നശിപ്പിച്ചു എന്ന് കേട്ടിരുന്നു. തമിഴകത്ത് നയന്‍താരയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമാവും എന്നും സംസാരമുണ്ട്.

പരാജയത്തെ മറ്റൊരു ഹിറ്റ് സൃഷ്ടിച്ച് നയന്‍താര മായ്ച്ചു കളയുമോ

വിക്രമിനൊപ്പമുള്ള ഇരുമുഖനാണ് നയന്‍താരയുടെ അടുത്ത റിലീസിങ് ചിത്രം. കാര്‍ത്തിയ്‌ക്കൊപ്പമുള്ള കശ്‌മോര പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ്. തെലുങ്കില്‍ വെങ്കിടേഷിനൊപ്പമുള്ള ബാബു ബംഗാരു എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഡോറ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തിരുനാളിന്റെ പരാജയത്തെ മറ്റൊരു ഹിറ്റ് സൃഷ്ടിച്ച് നയന്‍താര മായ്ച്ചു കളയും എന്ന് പ്രതീക്ഷിക്കാം

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nayanthara has got her first flop in three years, thanks to Thirunaal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam