ഗര്‍ഭിണിയായ അനാമികയായി നയന്‍താര

ശേഖര്‍ കമ്മൂലയാണ് തമിഴിലും തെലുങ്കിലുമായി കഹാനി റീമേക്ക് ചെയ്യുന്നത്. അനാമിക എന്നാണ് ചിത്രത്തില്‍ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രീകരണത്തിന് ഏറെ നാള്‍ മുമ്പുതന്നെ ശേഖര്‍ തിരക്കഥയും സിനിമയിലിടേണ്ട വസ്ത്രങ്ങളുമെല്ലാം നയന്‍താരയ്ക്ക് നല്‍കിയിട്ടുണ്ടത്രേ. തിരക്കഥ അനേകം തവണ വായിച്ച നയന്‍താര ഏറെ ആത്മവിശ്വാസത്തോടെയാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്. അമ്പത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.
ഗ്ലാമര്‍താരമെന്ന വിശേഷണമുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ താന്‍ ഒട്ടും പുറകിലല്ലെന്ന് നയന്‍താര പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗ്ലാമര്‍ റോളുകളോട് അധികം മമത കാണിയ്ക്കാത്ത നയന്‍താര ലക്ഷ്യമിടുന്നത് മികച്ച നടിയെന്ന പേര് സ്വന്തമാക്കാന്‍ തന്നെയാണ്. അതിനാല്‍ത്തന്നെ നായികാ പ്രധാന്യമുള്ള റോളുകള്‍ക്കായാണ് നയന്‍സ് കാത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എന്തായാലും നയന്‍താരയുടെ അനാമിക മികച്ചതുതന്നെയായിരിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











