»   » എന്റെ ആഗ്രഹം സഫലമാകുന്നു; നയന്‍ താര

എന്റെ ആഗ്രഹം സഫലമാകുന്നു; നയന്‍ താര

Posted By: AkhilaKS
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നത് എറെ കാലമായുള്ള മോഹമായിരുന്നു. ഇത് പറയുന്നത് നയന്‍താരയാണ്. ഒ കാതല്‍ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താര നായികയായി എത്തുന്നു.

ശ്രുതിഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. മലയാളം താരം ദുല്‍ക്കര്‍ സല്‍മാനും കാര്‍ത്തികയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

nayanthra

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ആര്‍ റഹമാനാണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ആന്റണിയാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും നയന്‍താര എത്തുന്നുണ്ട്.

English summary
Every day some news or the other is heard about Mani Ratnam’s new film. His last film was O Kathal Kanmani with Dulqar Salman and Nitya Menen. Unconfirmed reports say Nayanthara has been roped in to play the female lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam