»   » ഷൂട്ടിങ് സെറ്റില്‍ നയന്‍താരയുടെ പാമ്പ് സ്‌നേഹം

ഷൂട്ടിങ് സെറ്റില്‍ നയന്‍താരയുടെ പാമ്പ് സ്‌നേഹം

Posted By:
Subscribe to Filmibeat Malayalam
പാമ്പിനെക്കണ്ടാല്‍ ഓടുന്നവരാണ് പലരും, അതിനെ കയ്യിലെടുക്കാനും കളിപ്പിക്കാനമെല്ലാം അല്‍പം കടന്ന ധൈര്യം തന്നെ വേണം. ഒരു പെണ്‍കുട്ടിയ്ക്ക് പാമ്പിനെ കയ്യിലെടുക്കാന്‍ ധൈര്യമുണ്ടാകുമോ. ചിലരെല്ലാം ഇങ്ങനെ പാമ്പുകളോട് സ്‌നേഹം കാണിക്കാറുണ്ട്.

സിനിമകളിലും മറ്റും ജീവനുള്ള പാമ്പുകള്‍ക്കൊപ്പം അഭിനയിച്ച് പല താരങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. ഇതാ തെന്നിന്ത്യയിലും ഒരു പാമ്പുസ്‌നേഹിയായ നായിക. മറ്റാരുമല്ല നയന്‍താരയാണ് ഷൂട്ടിങ് സെറ്റിലെ ഒഴിവുവേളയില്‍ അവിടെക്കണ്ട ഒരു പാമ്പിന്‍ കുഞ്ഞുമായി കളിയ്ക്കാനുള്ള ധൈര്യം കാണിച്ചത്.

ഇതു കതിര്‍വേലന്‍ കഥൈ എന്ന ചിത്രത്തിന്റെ കോയമ്പത്തൂരിലെ സെറ്റില്‍ വച്ചാണ് നയന്‍താര പാമ്പിന്‍കുട്ടിയോടൊപ്പം കളിച്ചത്. ചിത്രത്തില്‍ തൊഴിലില്ലാത്തയാളായി അഭിനയിക്കുന്ന ഉദയനിധിയും നയന്‍താരയ്‌ക്കൊപ്പം കൂടി. പാമ്പുമായി കളിയ്ക്കുന്ന നയന്‍താരയുടെ ചിത്രങ്ങളെടുത്ത് ഉദയനിധി അത് നെറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതു കതിര്‍വേലന്‍ കഥൈ എന്ന ചിത്രത്തല്‍ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയായിട്ടാണ് നയന്‍താര അഭിനയിക്കുന്നത്. നയന്‍താരയെ പ്രണയിക്കുന്ന തൊഴില്‍രഹിതനായ യുവാവായി ഉദയനിധിയും അഭിനയിക്കുന്നു.

English summary
The pretty actress Nayanthara was seen playing with a small snake during the shoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam