»   » എന്ത്, നയന്‍ താര ജിവി പ്രകാശിനെ പ്രണയിക്കുന്നോ?

എന്ത്, നയന്‍ താര ജിവി പ്രകാശിനെ പ്രണയിക്കുന്നോ?

Posted By:
Subscribe to Filmibeat Malayalam

യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെക്കാള്‍ പ്രായത്തില്‍ ചെറിയ സംവിധായകനുമായി നയന്‍താര പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ട്. എന്നാല്‍ സിനിമയിലും അത് സംഭവിയ്ക്കുന്നു. നേരത്തെയും നയന്‍ തന്നെക്കാള്‍ ചെറിയ ആളെ പ്രണയിച്ച സിനിമ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും. സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശിന്റെ നായികയായിട്ടാണത്രെ നയന്‍ അടുത്തതായി അഭിനയിക്കുന്നത്. ബ്രൂസ്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് പാണ്ഡിരാജാണ് നയന്‍സിനെയും ജവി പ്രകാശിനെയും താരജോഡികളാക്കി സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതത്രെ.

nayan-gv-praksh

ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍ സമ്മതം നല്‍കി എന്നാണ് അറിയുന്നത്. പക്ഷെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ കെനിയ ഫിലിംസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ജയം രവിയ്‌ക്കൊപ്പം അഭിനയിച്ച തനിയൊരുവന്‍ എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് നയന്‍ ഇപ്പോള്‍. അത് കഴിഞ്ഞാല്‍ നയന്‍ യക്ഷിയായെത്തുന്ന മായ തിയേറ്ററുകളിലെത്തും.

English summary
Nayanthara has been approached to play the heroine of G.V.Prakash Kumar in the forthcoming ‘Bruce Lee’ directed by Prashanth Pandiraj and produced by Kenanya Films and sources reveal that she has given her nod. Official confirmation will be made soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam