»   » പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത സാഹസം; സംവിധായകന്‍ ഞെട്ടി!!

പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര ചെയ്ത സാഹസം; സംവിധായകന്‍ ഞെട്ടി!!

Posted By: Rohini
Subscribe to Filmibeat Malayalam

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറാകുന്ന നടിയാണ് നയന്‍താര. അതുകൊണ്ട് തന്നെയാണ് നയന്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സൂപ്പര്‍ ലേഡിയായി നിലനില്‍ക്കുന്നതും. പുതിയ ചിത്രത്തിന് വേണ്ടി നയന്‍താര സ്വീകരിച്ച സാഹസം കണ്ട് സംവിധായകന്‍ തന്നെ ഞെട്ടി.

വന്ന കാലം മുതല്‍ ഇവര്‍ക്കും ചെറുപ്പമാണല്ലോ, സൗന്ദര്യം കൂടിയെങ്കിലേ ഉള്ളൂ...

തിരുനാള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നയന്‍താരയുടെ സാഹസികാഭിനയം. വായില്‍ ബ്ലെയിഡ് വച്ച് പൊട്ടിച്ച് തുപ്പണം. ചെയ്യുമോ എന്നറിയാതെ സംശയത്തോടെയാണ് സംവിധായകന്‍ നയന്‍താരയോട് ആ രംഗത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് വായിക്കാം

തിരുനാള്‍ എന്ന ചിത്രത്തില്‍ നയന്‍താര

രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാള്‍ എന്ന ചിത്രത്തില്‍ ടീച്ചറായിട്ടാണ് നയന്‍താര എത്തുന്നത്. ചിത്രം ഈ വെള്ളിയാഴ്ച (ആഗസ്റ്റ് 5) റിലീസ് ചെയ്യും

കാമുകനെ അനുകരിക്കുന്ന നയന്‍താര

ചിത്രത്തില്‍ ജീവയാണ് നായകന്‍. ഒരു ഗ്രാമത്തിലെ ചെറിയ ഗുണ്ടയായ ജീവയുടെ നായക കഥാപാത്രത്തിന് വായില്‍ ബ്ലെയിഡ് വയ്ക്കുന്ന ശീലമുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ അത് വായില്‍ വച്ച് ചവച്ച് മുഖത്ത് തുപ്പും. നായകന് വേണ്ടിയാണ് നയന്‍ വായില്‍ ബ്ലെയിഡ് വയ്ക്കുന്നത്.

സംവിധായകന്‍ പറഞ്ഞപ്പോള്‍ നയന്‍താരയുടെ പ്രതികരണം

ഇങ്ങനെ ഒരു രംഗമുണ്ടെന്ന് സംവിധായകന്‍ അല്പം മടിയോടു കൂടെയാണ് നടിയോട് പറഞ്ഞത്. ഉടനെ ചെയ്യാം എന്ന് നയന്‍താര സമ്മതിക്കുകയായിരുന്നു.

പരിശീലനത്തിന് ശേഷം നയന്‍താര ധൈര്യമായി ചെയ്തു

ഈ രംഗത്തിന് വേണ്ടി നയന്‍താര പ്രത്യേക പരിശീലനം എടുക്കുകയായിരുന്നു.

അനായാസം നയന്‍താര അവതരിപ്പിച്ച ആ രംഗം

ജീവയുമായുള്ള ഒരു ചുംബന രംഗമായിരുന്നു അത്. ചുംമ്പിച്ച് കഴിയുമ്പോള്‍ ജീവയുടെ വായിലുള്ള ബ്ലെയിഡ് നയന്‍താര വായില്‍ വച്ച് പൊട്ടിച്ച് തുപ്പണം. വളരെ അനായാസമായി നയന്‍ അത് അവതരിപ്പിച്ചത്രെ.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nayanthara's high risk blade play in mouth for 'Thirunaal'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam