»   » ഗ്ലാമറസ് വേഷങ്ങള്‍ ഉപേക്ഷിച്ച് നയന്‍താര! പുതിയ സിനിമയിലെ വേഷം എന്താണെന്നറിയാമോ ?

ഗ്ലാമറസ് വേഷങ്ങള്‍ ഉപേക്ഷിച്ച് നയന്‍താര! പുതിയ സിനിമയിലെ വേഷം എന്താണെന്നറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലുടെ സിനിമ ലോകത്തെത്തിയ നയന്‍താര ഗ്ലാമറസ് നടിയായി മാറിയത് അതിവേഗമായിരുന്നു. തെന്നിന്ത്യയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ വ്യത്യസ്ത വേഷങ്ങളുമായി എത്തിയിരുന്നെങ്കിലും ഇപ്പോള്‍ കളക്ടറുടെ വേഷത്തിലെത്തിയിരിക്കുകയാണ്.

ഗ്ലാമറസ് വേഷങ്ങള്‍ക്ക് പുറമെ മറ്റ് വേഷങ്ങള്‍ക്കാണ് നയന്‍താര ഇപ്പോള്‍ പ്രധാന്യം കൊടുക്കുന്നത്. അരം എന്ന സിനിമയിലുടെയാണ് നയന്‍താര കളക്ടറുടെ വേഷത്തിലെത്തുന്നത്.

ബോളിവുഡിലേക്ക് പോവുന്നതെ ഉള്ളു, അതിന് മുന്നെ ഹോട്ടായി നടിയുടെ ചിത്രങ്ങള്‍!!!

അരം

ഗോപി നായിനാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആരം. ചിത്രീകരണം നടക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലഭിനയിക്കുന്നത് നയന്‍താരയാണ്.

കളക്ടറായി നയന്‍താര

പുതിയ സിനിമയില്‍ നയന്‍താര കള്ടക്ടറുടെ വേഷത്തിലെത്തുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍. ശ്ക്തമായ സ്ത്രീകഥ പാത്രങ്ങളുമായി സിനിമകള്‍ നിര്‍മ്മിച്ചിരുന്നെങ്കിലും ചിത്രം പ്രധാന്യം കൊടുക്കുന്നത് കുട്ടികള്‍ക്കാണ്.

റിലീസ് ഈ വര്‍ഷം തന്നെ

സിനിമയുടെ റിലീസ് ഈ വര്‍ഷം മേയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റിലീസിങ്ങിനെ സംബന്ധിച്ച് പുതിയ വാര്‍ത്തകളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല.

കാക്കമുട്ടിയിലെ കുഞ്ഞു താരങ്ങള്‍

കുട്ടികള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിച്ച കാക്കമുട്ടായി എന്ന തമിഴ് ചിത്രത്തിലെ കുട്ടികളായ രമേഷ്. വിഘ്‌നേശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

English summary
Nayanthara's Tamil movie 'Aramm' movie updates

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam