»   » വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, അല്ലാതെ നയന്‍താരയെ പോലെ പറഞ്ഞ വാക്ക് മാറ്റി പറയരുത്!!

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, അല്ലാതെ നയന്‍താരയെ പോലെ പറഞ്ഞ വാക്ക് മാറ്റി പറയരുത്!!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും വ്യത്യസ്തയായി മാറി കൊണ്ടിരിക്കുകയാണ്. നല്ല കഥാപാത്രങ്ങളെ മിനിസ്‌ക്രീനിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് നയന്‍സ് ഇപ്പോള്‍. അതിനിടെ പണ്ട നടി പറഞ്ഞ ഒരു വാക്ക് തെറ്റിച്ചിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി താരങ്ങള്‍ രംഗത്തെത്തുന്നത് സ്ഥിരമായിട്ടുള്ള കാര്യമാണ്.

ഇഷ്ട വാഹനം സ്വന്തമാക്കിയതിന് പിന്നാലെ പ്രിയപ്പെട്ട നമ്പറും ഇനി ടൊവിനോയ്ക്ക് സ്വന്തം!ആ നമ്പര്‍ ഇതാണ്!

എന്നാല്‍ രാജാ റാണി എന്ന സിനിമയ്ക്ക് ശേഷം താന്‍ ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കും വരില്ലെന്ന് പറഞ്ഞ നയന്‍താര ആ വാക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ പരിപാടിയിലാണ് നടി പങ്കെടുത്തിരിക്കുന്നത്. 

നയന്‍താരയുടെ വാക്ക്

നയന്‍താരയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നാണ് രാജാ റാണി. യഥര്‍ത്ഥ പ്രണയത്തിന്റെ തീവ്രത തുറന്ന് കാണിച്ച സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു അവസാനമായി നയന്‍സ് വന്നിരുന്നത്.

വാക്ക് മാറ്റിയോ?

താന്‍ ഇനി സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് വരില്ലെന്ന് പറഞ്ഞിരുന്ന നയന്‍സ് ഇപ്പോള്‍ ആ വാക്ക് മാറ്റിയിരിക്കുകയാണ്. പുതിയ സിനിമയ്ക്ക് വേണ്ടിയാണ് നയന്‍താര വാക്ക് മാറ്റിയത്.

അരം സിനിമയ്ക്ക് വേണ്ടി

അരം എന്ന സിനിമയില്‍ ശക്തമായ വേഷത്തിലാണ് നയന്‍താര അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ലേഡീ സൂപ്പര്‍സ്റ്റാര്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ്.

രാജാ റാണി

നയന്‍താര, നസ്രിയ, ആര്യ, ജയ് എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു രാജാ റാണി. 2013 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് വേണ്ടിയായിരുന്നു നയന്‍സ് അവസാനമായി പ്രൊമോഷന്‍ പരിപാടിയുമായി വന്നത്.

സ്വാതന്ത്ര്യദിന പരിപാടി

സണ്‍ ടിവിയില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന പരിപാടിയിലാണ് നയന്‍താര പങ്കെടുക്കുന്നത്. ഇത് സിനിമയുടെ പ്രൊമോഷന്‍ പരിപാടിയാണെന്നാണ് സോഷ്യല്‍ മീഡിയയയിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അരം

ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് അരം. ഈ വര്‍ഷം നവംമ്പര്‍ അവസാനത്തോട് കൂടി സിനിമ തിയറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

വ്യത്യസ്ത വേഷം

ഗ്ലാമര്‍ വേഷങ്ങള്‍ക്ക് പുറമെ തനിക്ക് മറ്റ് വേഷങ്ങളില്‍ അഭിനയിക്കാന്‍ അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നയന്‍താര. അതിനായി പുതിയ സിനിമയില്‍ ജില്ല കളക്ടറുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.

English summary
Nayanthara Surprises Everyone!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam