For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍സ് പ്രഭുദേവയോട് പ്രതികാരം ചെയ്യുമോ?

  By Ravi Nath
  |

  നയന്‍താര അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ? കൊറിയോഗ്രാഫി കാട്ടി ആളെക്കൂട്ടി സിനിമയില്‍ തിളങ്ങിയ പ്രഭുദേവയെ ആദ്യമായി നായകനാക്കി റിസ്‌ക്ക് എടുത്തത് ഒരു പഴയ മീശക്കാരനാ കെടി കുഞ്ഞുമോന്‍. പ്രഭുദേവ കേറി സ്റ്റാറായി, സംവിധായകനായി, കോടീശ്വരനായി.

  പ്രഭുദേവയെകണ്ട് കണ്ണു മഞ്ഞളിച്ചുപോയ നയന്‍താര ഒരുപാട് ഓഫറുകള്‍ തട്ടികളഞ്ഞാണ് പ്രഭുവിന്റെ പിന്നാലെ കൂടിയത്. ജനിച്ച് വിശ്വസിച്ച് വളര്‍ന്ന മതം പോലുംമാറി എന്നിട്ടും ഉപേക്ഷിച്ച കുടുംബത്തോട് കൂറ് പുലര്‍ത്തുന്ന പ്രഭുദേവയ്ക്ക് മനചാഞ്ചല്യം തീരുന്നില്ല. എല്ലാം കണക്കു പറഞ്ഞ് അവസാനിപ്പിച്ച് പോരുമ്പോള്‍ നയന്‍സും കഠിനമായ ഒരു തീരുമാനമെടുത്തു. ഞാനും വളര്‍ന്നു വലുതാകും പോക്കിരിയേക്കാള്‍ വലിയ പോക്കിരി സിനിമ ചെയ്യും. അതെ അതിനുള്ള പുറപ്പാടിലാണ് സാക്ഷാല്‍ സീത.

  വിഷ്ണു വര്‍ദ്ധന്റെ സംവിധാനസഹായിയായി നയന്‍സ് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.അജിത് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇങ്ങനെ രണ്ടുറോളുകളാണ് നയന്‍സിന് അഭിമുഖീകരിക്കേണ്ടത് ശ്രീരാമരാജ്യം റിലീസ് ചെയ്തു കേരളത്തിലും പ്രദര്‍ശനംതുടങ്ങി. പരമ്പരാഗത തെലുങ്കുഭക്തി നിര്‍മ്മിതിയില്‍ നിന്ന് വലിയ മാറ്റമൊന്നുമില്ലെങ്കിലും നയന്‍സിന്റെ സീതയോട് പ്രേക്ഷകര്‍ക്കുതാല്പര്യം കാണും. അഭിനയത്തിലല്ല ഇപ്പോള്‍ ത്രില്ല്. സിനിമയുടെ സര്‍വ്വാധികാരിയാവണം. അഭിനയിക്കുകയുമാവാം പിന്നെ നിര്‍മ്മാണം.

  ഇങ്ങനെ സിനിമയില്‍ ഒരു മഹാസംഭവമായിട്ടുതന്നെകാര്യം എന്ന നിലയിലേക്കാണ് പത്തനംതിട്ടക്കാരിയുടെ കണ്ണുപായുന്നത്. സ്വയം അവമതിക്കപ്പെട്ടുപോകുമ്പോള്‍ അതിജീവനത്തിന്റെ വലിയ സ്വപ്നങ്ങള്‍ സാധാരണമാണ.പക്ഷേ ഇച്ഛാശക്തി കൊണ്ട് അത് നടപ്പിലാക്കാന്‍ നയന്‍സിനു കഴിയട്ടെ എന്നുമാത്രം.

  അങ്ങിനെ സംഭവിച്ചാല്‍ പ്രഭുദേവയോടുള്ള നല്ല വെല്ലുവിളിയും ഒരു പ്രതികാരത്തിന്റെ സുഖവും നയന്‍സിന് അനുഭവിക്കാനാവും. ഏതിലും ഒടുവില്‍ സ്ത്രീ അപമാനിക്കപ്പെടുന്നത് അത്ര ശരിയല്ലല്ലോ.പുരുഷകേന്ദ്രീകൃത സിനിമയില്‍ സ്‌നേഹത്തിനും വിശ്വാസത്തിനും യാതൊരു വിലയുമില്ലെന്നു പ്രണയങ്ങള്‍ പോലും തെളിയിച്ചുകൊണ്ടിരിക്കെ പുരുഷനെ വെല്ലുന്നപ്രവര്‍ത്തിയിലേക്കും സ്ത്രീത്വം കടന്നുവരേണ്ടതുണ്ട്.

  English summary
  Nayan's dream to become a director and she has decided that there is no time like the present to get started and learn the ropes.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X