»   » സൂര്യ ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് നയന്‍താര, കാരണം എന്താണെന്ന് അറിയാമോ?

സൂര്യ ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് നയന്‍താര, കാരണം എന്താണെന്ന് അറിയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താര ആരുടെ കൂടെ അടുത്തിടപഴകിയാലും, അടുത്ത ദിവസം മുതല്‍ അവരുമായി ചേര്‍ന്ന് ഗോസിപ്പുകള്‍ വരും. ചിമ്പുവും പ്രഭുദേവയുമായുള്ള പ്രണയ ഗോസിപ്പുകള്‍ സത്യമായിരുന്നുവെങ്കിലും അക്കൂട്ടത്തില്‍ ചില ഇല്ലാക്കഥകളും വന്നു. ആര്യ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നടന്മാരുടെ പേരുകളും നയന്‍താരയ്‌ക്കൊപ്പം കേട്ടിരുന്നു.

പ്രണയം പൊട്ടിപ്പൊളിഞ്ഞത് കൊണ്ടോ... 30 കഴിഞ്ഞിട്ടും കെട്ടാതെ പുര നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍

ഇപ്പോള്‍ യുവ സംവിധായകന്‍ വിഘ്‌നേശ് ശിവയാണ് നയന്‍താരയുടെ പുതിയ കാമുകന്‍ എന്ന് കേള്‍ക്കുന്നു. എന്തായാലും ഈ ഗോസിപ്പ് അധികം നീട്ടിക്കൊണ്ടു പോകാന്‍ നയന്‍താരയ്ക്ക് താത്പര്യമില്ല എന്നാണ് കേള്‍ക്കുന്നത്.

സൂപ്പര്‍സ്റ്റാറിനോട് നോ

വിഘ്‌നേശുമായുള്ള പ്രണയ ഗോസിപ്പുകള്‍ക്ക് അധികം ശക്തി പകരേണ്ട എന്നുള്ളതുകൊണ്ട്, നയന്‍ ഒരു സൂപ്പര്‍സ്റ്റാറിനോട് നോ പറഞ്ഞുവത്രെ.

സൂര്യ ചിത്രത്തിലില്ല

സൂര്യയെ നായകനാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍താരയാണ് നായിക എന്ന് കേട്ടിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ മറ്റാരെയെങ്കിലും നായികയായി പരിഗണിക്കാന്‍ നയന്‍ നിര്‍ദ്ദേശിച്ചുവത്രെ.

സൂര്യയും നയനും

ആദവന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സൂര്യയും നയന്‍താരയും ആദ്യമായി ജോഡി ചേര്‍ന്ന് അഭിനയിച്ചത്. സിനിമ മികച്ച വിജയം നേടി. പിന്നീട് മാസ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചിരുന്നു. സൂര്യയും അസിനും താരജോഡികളായ ഗജനി എന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷവും നയന്‍താര ചെയ്തിരുന്നു.

വിഘ്‌നേശും നയനും

നയന്‍താരയെയും വിജയ് സേതുപതിയെയും താരജോഡികളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ പ്രണയ ഗോസിപ്പുകള്‍ പുറത്ത് വന്നത്. പിന്നീട് പല വിദേശ യാത്രകളിലും ഇരുവരെയും ഒന്നിച്ചു കണ്ടതോടെ ആ പ്രണയ ഗോസിപ്പിന് ശക്തികൂടി.

നയന്‍ താരയുടെ കൂടുതല്‍ ഫോട്ടോസിനായി...

English summary
There have been rumours doing the rounds that actress Nayanthara has been roped in to play the female lead in the upcoming Vignesh Shivan directorial 'Thaanaa Serndha Koottam' with Suriya in the lead role. Now, the latest reports suggest that the actress is backing out from the movie. Apparently, Nayans have requested the makers of the movie to cast another actress to play the female lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam