»   » നയന്‍സ് സംവിധാനരംഗത്തേയ്ക്ക്

നയന്‍സ് സംവിധാനരംഗത്തേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Nayantara
തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍താര ക്യാമറയ്ക്ക് പിന്നിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ്. വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍സ് നായിക മാത്രമല്ല അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയാണെന്നാണ് സെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. വിഷ്ണുവര്‍ദ്ധന്റെ സഹായിയായി സംവിധാനം പഠിക്കുകയാണത്രേ നടി.

മറ്റു നടീനടന്‍മാരെ വച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴാണ് നയന്‍സ് ക്യാമറയ്ക്ക് പിന്നിലെത്തുക. നയന്‍സിന്റെ സംവിധാനം പഠിക്കാനുള്ള ആവേശം വിഷ്ണുവര്‍ദ്ധനേയും ചിത്രത്തിലെ നായകനായ അജിത്തിനേയും അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നയന്‍സ് വളരെ വേഗം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുവെന്നതിനാല്‍ സംവിധായകനും സന്തോഷം.

നയന്‍സിനും അജിത്തിനും പുറമേ ആര്യ, തപ്‌സി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

English summary
If you think Nayantara is only acting in Ajith's forthcoming film, directed by Vishnuvardhan, it is time to change your opinion. For the actress is also an assistant director of the project

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam