For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരയുടെ വെഡ്ഡിങ് ലുക്ക് ലീക്കായോ? പ്രചരിച്ച ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്

  |

  ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ ആഘോഷമാക്കി മാറ്റുകയാണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ സര്‍വ്വ ആഡംബരത്തോടെയുമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ വിവാഹചടങ്ങുകളില്‍ ക്ഷണം ലഭിച്ചിരുന്നുള്ളൂ.

  തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും നവദമ്പതികളെ ആശീര്‍വദിക്കാന്‍ വിവാഹവേദിയില്‍ എത്തിയിരുന്നു. തമിഴിലെ മുന്‍നിര താരങ്ങളായ രജനീകാന്ത്, വിജയ്, സൂര്യ, കാര്‍ത്തി, ഉദയനിധി സ്റ്റാലിന്‍, വിജയ് സേതുപതി, ദിലീപ്, സംവിധായകരായ ആറ്റ്‌ലി, ഗൗതം മേനോന്‍, സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, അവതാരക ദിവ്യദര്‍ശിനി തുടങ്ങിയവര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

  വിവാഹചടങ്ങുകള്‍ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹചടങ്ങുകളുടെ ചിത്രീകരണ പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. അതിനാല്‍ അതിഥികള്‍ക്കുള്‍പ്പെടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍ 8-ാം തീയതി മെഹന്ദിയും നടന്നിരുന്നു. ഇതിന്റെയും ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

  അതേസമയം നയന്‍താരയുടെ വെഡ്ഡിങ് ലുക്കെന്ന പേരില്‍ രാവിലെ പ്രചരിച്ചിരുന്നതെല്ലാം വ്യാജചിത്രങ്ങളായിരുന്നു. നയന്‍താര മോഡലായ ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യത്തിന് വേണ്ടിയെടുത്ത ചിത്രങ്ങളായിരുന്നു അവയെല്ലാം. നയന്‍താരയുടെ ലീക്കായ വിവാഹചിത്രങ്ങള്‍ എന്ന നിലയിലാണ് ഇവ വ്യാപകമായി പ്രചരിച്ചത്. പലരും ഇത് യാഥാര്‍ത്ഥ്യമെന്ന് വിശ്വസിച്ച് പങ്കുവെച്ചിരുന്നു.

  'സ്നേഹ ചുംബനത്തോടെ പുതിയ ജീവിതത്തിലേക്ക്', വിവാഹചിത്രം പങ്കിട്ട് നയൻസും വിക്കിയും!

  ഏഴു വര്‍ഷത്തെ പ്രണയം, വിവാഹം നീണ്ടുപോകാന്‍ കാരണം ഇതായിരുന്നു; വിഘ്‌നേഷ് ശിവന്റെ മറുപടി

  ഇപ്പോഴിതാ വിവാഹശേഷം വിഘ്‌നേഷ് ശിവന്റെ ട്വിറ്റര്‍ പേജിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. വിവാഹവേഷത്തില്‍ അതിസുന്ദരിയായി തിളങ്ങുന്ന നയന്‍താരയുടെ ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാനാകാതെ അമ്പരന്നിരിക്കുകയാണ് ആരാധകരില്‍ പലരും.

  എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്ന താരത്തിന്റെ വൈവിധ്യമാര്‍ന്ന ഒരു ഗെറ്റപ്പായിരുന്നു ഇന്ന് വിവാഹവേദിയില്‍ കണ്ടത്. ചുവപ്പുസാരിയ്‌ക്കൊപ്പം പച്ച നിറത്തിലുള്ള എമറാള്‍ഡ് സെറ്റില്‍ സര്‍വ്വാഭരണവിഭൂഷിതയായിട്ടായിരുന്നു നയന്‍താര വേദിയില്‍ എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രമായിരുന്നു വിഘ്‌നേഷിന്റേത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.

  Recommended Video

  വിഗ്നേഷിനൊപ്പം ചോറ്റാനിക്കരയിലെത്തി നയൻ താര

  'എന്റെ ഭാവികുഞ്ഞുങ്ങളുടെ അമ്മ'; നയന്‍താരയോടുള്ള പ്രണയം വിക്കിയെ വാചാലനാക്കിയപ്പോള്‍!

  തിരുപ്പതി ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തുമെന്നായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം ജനബാഹുല്യം കണക്കിലെടുത്താണ് മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലേക്ക് വിവാഹം മാറ്റിവെച്ചത്. അതീവസുരക്ഷയാണ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച അതിഥികള്‍ക്ക് പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ വിവാഹസ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

  നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് നയന്‍താര-വിഘ്‌നേഷ് ശിവന്‍ താരജോടികള്‍ വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും നയന്‍താരയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ആരാധകരെ അറിയിക്കുകയായിരുന്നു. അന്നു മുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  English summary
  Nayanthara-Vignesh Shivan grand Wedding; Fake pictures spreaded on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X