»   » ലേഡി സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല എങ്കള്‍ തലൈവിയും.. നയന്‍താരയ്ക്ക് ഇതില്‍പ്പരം എന്തുവേണം?

ലേഡി സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല എങ്കള്‍ തലൈവിയും.. നയന്‍താരയ്ക്ക് ഇതില്‍പ്പരം എന്തുവേണം?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരമായി മാറിയ നയന്‍താരയുടെ പുതിയ ചിത്രമായ അരത്തിന് മികച്ച സ്വീകാര്യത. ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് നയന്‍താര. ആരും ഏറ്റെടുക്കാതിരുന്ന ചിത്രം ഏറ്റെടുത്ത് വിജയിപ്പിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ഡോക്യുമെന്ററിക്ക് പറ്റിയ വിഷയമാണെന്ന് പറഞ്ഞ് നിരവധി പേര്‍ ഒഴിവാക്കിയ ചിത്രമാണ് താരം ഏറ്റെടുത്തത്.

വിഘ്‌നേഷിന്റെ തീരുമാനമായിരുന്നു അത്.. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല!

പ്രണവിന് പോലും ലഭിക്കാത്ത ഭാഗ്യം അഗ്നിവേശിന് ലഭിച്ചു.. ഏതൊരു താരപുത്രനും കൊതിച്ചുപോവും!

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളിലൊന്നും പങ്കെടുക്കാത്ത താരം ഈ ചിത്രത്തിന് വേണ്ടി അതും തെറ്റിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. താരത്തിന്റെ നിലപാടിനെക്കുറിച്ച് കൃത്യമായ് അറിയാവുന്നതിനാല്‍ സംവിധായകര്‍ ഇത്തരം പരിപാടികള്‍ക്ക് നയന്‍സിനെ വിളിക്കാറില്ല. അരത്തിന് വേണ്ടി സ്വന്തം നിലപാട് തന്നെ മാറ്റിയിരിക്കുകയാണ് നയന്‍സ്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹയാണെന്ന് തെളിയിച്ചു

തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരറാണിയാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് താന്‍ അര്‍ഹയാണെന്ന് താരം ശരിക്കും തെളിയിക്കുകയായിരുന്നു പുതിയ ചിത്രത്തിലൂടെ. ആരാധകരും ഇക്കാര്യം ശരിവെക്കുകയാണ് ഇപ്പോള്‍.

പ്രമോഷന്‍ പരിപാടിക്ക് എത്തിയപ്പോള്‍

അറമിന്റെ പ്രമോഷണല്‍ പരിപാടിക്കിടയില്‍ ചെന്നൈയിലെത്തിയപ്പോള്‍ എങ്കള്‍ തലൈവി നയന്‍താര എന്ന് വിളിച്ചാണ് ആരാധകര്‍ താരത്തെ വരവേറ്റത്. സാരിയണിഞ്ഞാണ് താരം പരിപാടിക്കെത്തിയത്.

നയന്‍താരയെ കണ്ടുമുട്ടിയത്

പുതിയ ചിത്രത്തിന് നിര്‍മ്മാതാവിനെ കിട്ടാത്ത വിഷമത്തിലിരിക്കുന്നതിനിടയിലാണ് നയന്‍താരയെ കണ്ടുമുട്ടിയത്. ഒരു സുഹൃത്ത് മുഖേനയാണ് താരവുമായി കൂടിക്കാഴ്ച നടത്തിയത്. അങ്ങനെയാണ് പലരും ഒഴിവാക്കിയ ചിത്രത്തിന് വീണ്ടും ജീവന്‍ വെച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയത്.

നയന്‍താര എത്തിയത്

കോട്ടപ്പാടി ജെ രാജേഷ് എന്ന നിര്‍മ്മാതാവിനോട് കഥ പറയുന്നതിനിടയില്‍ ഇടയ്ക്ക് അദ്ദേഹം കഥ പറയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദാംശങ്ങള്‍ കേള്‍ക്കുന്നതിനായി എത്തുന്നത് നയന്‍താരയായിരിക്കുമെന്ന് കരുതിയിരുന്നില്ല. കഥ കേട്ട് അഞ്ച് മിനിട്ട് പിന്നിടുന്നതിനിടയില്‍ത്തന്നെ സിനിമ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവുകയായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

താരജാഡയില്ലാത്ത പെരുമാറ്റം

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോഴും താരജാഡയില്ലാതെയാണ് നയന്‍താര ആളുകളുമായി ഇടപഴകിയിരുന്നത്. കാരവാനില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണോ അത് പോലെയാണ് താരം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ പ്രസ്‌കതി ആകര്‍ഷിച്ചു

കലാമൂല്യമുള്ള ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും അരം സിനിമയുടെ സാമൂഹ്യ പ്രസ്‌കതിയാണ് താരത്തെ ആകര്‍ഷിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന ഗ്രാമവാസികള്‍ക്ക് സഹായവുമായി എത്തുന്ന കല്കടറായാണ് താരം ഈ ചിത്രത്തില്‍ വേഷമിട്ടത്.

English summary
Nayanthara visit theatres for Arran promotion.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam