»   » ചീത്തപ്പെണ്ണാവാന്‍ നയന്‍താരയില്ല

ചീത്തപ്പെണ്ണാവാന്‍ നയന്‍താരയില്ല

Posted By:
Subscribe to Filmibeat Malayalam
Nayanthara
ഒടുക്കം നയന്‍സ് നയം വ്യക്തമാക്കിയിരിക്കുന്നു. ചീത്തപ്പെണ്ണിന്റെ വേഷത്തിലേക്ക് താനില്ലെന്നാണ് താരസുന്ദരി അറിയിച്ചിരിയ്ക്കുന്നത്. മലയാളിയായ വിദ്യാ ബാലന് ദേശീയ പുരസ്‌കാരം വരെ നേടിക്കൊടുത്ത ദി ഡേര്‍ട്ടി പിക്ചറിന്റെ തമിഴ് റീമേക്കില്‍ നയന്‍താര അഭിനയിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം വന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍ കോടികള്‍ ആവശ്യപ്പെട്ടു എന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഡേര്‍ട്ടിപിക്ചറിന്റെ റീമേക്ക് വാര്‍ത്തകള്‍ വന്നപ്പോള്‍ അനുഷ്‌ക ഷെട്ടിയുടെ പേരായിരുന്നു പറഞ്ഞു കേട്ടിരുന്നത് എന്നാല്‍ അനുഷ്‌ക പിന്‍മാറിയതോടെ നയന്‍സായി വാര്‍ത്തകളിലെ നായിക.

ഇങ്ങനെയൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് തന്നെയാരും സമീപിച്ചിട്ടില്ലെന്നും നയന്‍സ് പറയുന്നു. ഇനിയിപ്പോള്‍ ഓഫര്‍ ലഭിച്ചാലും ഡേര്‍ട്ടി പിക്ചറിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. സില്‍ക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേര്‍ട്ടിപിക്ചറിലെ അഭിനയം വിദ്യാബാലന് നിരവധി ആരാധകരെ നേടിക്കൊടുത്തിരുന്നു.

തെന്നിന്ത്യയെ ഒരുകാലത്ത് ഇളക്കിമറിച്ച മാദകതാരം സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയി ഡേര്‍ട്ടി പിക്ചര്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍വിജയം സ്വന്തമാക്കിയിരുന്നു. നിരൂപകരും ചിത്രത്തെ വാഴ്ത്തിയതോടെയാണ് ഇതിന്റെ തെന്നിന്ത്യന്‍ റീമേക്കിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.

English summary
Nayanthara says she won't do The Dirty Picture remake NayantharaMore Pics. There are rumours flying around that Nayanthara has been approached to do The Dirty Picture remake in the south.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam