»   » നയന്‍താരയ്ക്ക് വില്ലന്‍ ബോളിവുഡ് സംവിധായകന്‍!!! ലേഡി സൂപ്പര്‍ സ്റ്റാറിന് പുതിയ വെല്ലുവിളി???

നയന്‍താരയ്ക്ക് വില്ലന്‍ ബോളിവുഡ് സംവിധായകന്‍!!! ലേഡി സൂപ്പര്‍ സ്റ്റാറിന് പുതിയ വെല്ലുവിളി???

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ അക്ഷാരാര്‍ത്ഥത്തില്‍ നയന്‍താര തന്നെയാണ്. ഒരിടക്കാലം സിനിമയില്‍ നിന്നും പിന്നോട്ട് പോയ അവര്‍ മടങ്ങിയെത്തിയത് ഒരു പിടി നല്ല കഥാപാത്രങ്ങളുമായിട്ടാണ്. എല്ലാം ബോക്‌സ് ഓഫീസിലും പ്രേക്ഷകര്‍ക്കിടയിലും സ്വീകരിക്കപ്പെട്ടു. 

ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

പ്രണവിനൊപ്പം താരപുത്രി!!! ആ സെല്‍ഫിക്ക് പിന്നില്‍??? പുതിയ ചിത്രത്തിലെ നായിക???

ഈ വര്‍ഷവും ഒരു പിടി നല്ല സിനിമകളുമായിട്ടാണ് നയന്‍താര പ്രേക്ഷകരിലേക്ക് എത്തുന്നത്. മായ എന്ന ഹിറ്റ് ഹൊറര്‍ ചിത്രത്തിന് ശേഷം അതേ ജോണറിലുള്ള ഡോറയാണ് നയന്‍താരയുടേതായി പുറത്തിറങ്ങിയ ചിത്രം. ഇനി തിയറ്ററിലേക്ക് എത്താനുള്ളത് രണ്ട് ചിത്രങ്ങളാണ്. ഒന്നില്‍ കളക്ടറാകുമ്പോള്‍ ഒന്നില്‍ സിബിഐ ഓഫീസറായിട്ടാണ് നയന്‍താര വേഷമിടുന്നത്.

നയന്‍താര സിബിഐ ഓഫീസറായി എത്തുന്ന ഇമൈക നൊടികളില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപാണ്. അദ്ദേഹം ആദ്യമായാണ് ഒരു തമിഴ് ചിത്രത്തില്‍ വേഷമിടുന്നത്.

നയന്‍താരയ്ക്കും അനുരാഗ് കശ്യപിനും ഒപ്പം യുവതാരം അഥര്‍വയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സീരിയല്‍ കില്ലറിന് പിന്നാലെ പോകുന്ന സിബിഐ ഓഫീസറുടെ കഥ പറയുന്ന ക്രൈം ത്രില്ലറാണ് ചിത്രം. സിബിഐ ഓഫീസര്‍ അഞ്ജലി വിശ്വനാഥന്‍ എന്നാണ് നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര്.

ഡിമോണ്ട കോളനി സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തുവാണ് ഈ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. റാഷി ഖന്നയും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നു. ഹിപ്‌ഹോപ് തമിഴയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ആര്‍ഡി രാജശേഖരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഒരു ക്രൈം ത്രില്ലറിന്റെ എല്ലാം സസ്‌പെനന്‍സും ത്രില്ലും നിലനിര്‍ത്തി ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ എട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

ഇമൈക നൊടികള്‍ക്ക് മുന്നേ നയന്‍താരയുടെ അരം തിയറ്ററിലേക്ക് എത്തും. ജില്ലാ കളക്ടറുടെ വേഷമാണ് ചിത്രത്തില്‍. വെള്ളമില്ലാതെ പ്രയാസം അനുഭവിക്കുന്ന കര്‍ഷക ഗ്രാമത്തിന് വേണ്ടി പോരാടുന്ന കളക്ടറാണ് നയന്‍താരയുടെ കഥാപാത്രം.

നായകന്റെ നിഴലായി നിന്ന് ഗാന രംഗങ്ങളില്‍ നൃത്തം ചെയ്യാനെത്തുന്ന പതിവ് നായിക സങ്കല്‍പങ്ങളില്‍ വ്യത്യസ്തമാവുകയാണ് നയന്‍താര. അടുത്തിടെ പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങളെല്ലാം നായിക കേന്ദ്രീകൃതങ്ങളായിരുന്നു. മായ, ഡോറ എന്നിവയും റിലീസിന് തയാറെടുക്കുന്ന അരം, ഇമൈക നൊടികള്‍ എന്നിവയും ഇതേ ഗണത്തിലുള്ളതാണ്.

ട്രെയിലർ കാണാം...

English summary
Nayanthara's new film Imaika Nodigal trailer released. Trailer become viral in social media and youtube. Nayanthara playing the role of a CBI officer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X