»   »  വിജയിയുടെ നായികയായി നസ്രിയ നസീം?

വിജയിയുടെ നായികയായി നസ്രിയ നസീം?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയില്‍ നസ്രിയ നസീമിനിത് നല്ലകാലമാണെന്ന് പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ല. കഴിഞ്ഞ ദിവസങ്ങളിലായി നസ്രിയയ്‌ക്കെതിരെ ചലച്ചിത്രലോകത്തുണ്ടായ കള്ളക്കഥ ഇതിനുള്ള ഏറ്റവും വലിയ തെളിവാണ്. നടനോ നടിയോ സിനിമയില്‍ ഉയര്‍ന്നുവരുന്ന അവസ്ഥയുണ്ടാകുമ്പോള്‍ ഇത്തരത്തിലുള്ള പല പ്രചാരണങ്ങളും ഉണ്ടാകുന്നത് ചലച്ചിത്രലോകം മുമ്പും കണ്ടതാണ്. അഹങ്കാരികളെന്നും അച്ചടക്കമിത്താവരെന്നും മറ്റും മുദ്രകുത്തി പലയുവതാരങ്ങളുടെയും പ്രതിച്ഛായ മോശമാക്കി കാണിക്കാനായി ചിലര്‍ വളരെ പണിപ്പെട്ടു ശ്രമങ്ങള്‍ നടത്താറുണ്ട്.

തന്നെക്കുറിച്ച് കള്ളവാര്‍ത്ത പരക്കുന്നുവെന്ന് കണ്ടതോടെ കാര്യം നസ്രിയ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇത്തരം നീക്കങ്ങള്‍ക്കൊന്നും നസ്രിയയുടെ വളര്‍ച്ചയെ പിടിച്ചുവെയ്ക്കാനാവില്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്, തമിഴകത്ത് ഏതൊരു യുവനടിയ്ക്കും കിട്ടാവന്ന വലിയ ഭാഗ്യങ്ങളിലൊന്ന് നസ്രിയയെയും തേടിയെത്തിയിരിക്കുകയാണ്. ഇളയദളപതി വിജയുടെ നായികയായി നസ്രിയ അഭിനയിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുപ്പാക്കിയെന്ന വമ്പന്‍ഹിറ്റൊരുക്കിയ സംവിധായകന്‍ എആര്‍ മുരുഗദോസിന്റെ അടുത്ത വിജയ് ചിത്രത്തിലാണത്രേ നസ്രിയ നായികയാവുന്നത്. ഇപ്പോള്‍ വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്ന ജില്ലയെന്ന ചിത്രത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

വിജയിയെപ്പോലെയുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിയ്ക്കുകയെന്നത് തമിഴകത്തും തെലുങ്കിലും മറ്റും വലിയ ബഹുമതിയായിട്ടാണ് കരുതിപ്പോരുന്നത്. ഇതിനകം തന്നെ ധനുഷ്, ജീവ തുടങ്ങിയവര്‍ക്കൊപ്പം അഭിയിക്കാന്‍ അവസരം ലഭിച്ച നസ്രിയയുടെ അടുത്ത നായകന്‍ ആരായിരിക്കുമെന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്.

English summary
According to new reports from Kollywood, the young actress Nazriya Nazim to act with Super Star Vijay in AR Murugados's next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam