»   » കാജല്‍ വന്നു; നസ്രിയ പുറത്തായി

കാജല്‍ വന്നു; നസ്രിയ പുറത്തായി

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായെത്തി പിന്നീട് അവതാരകയും മോഡലുമെല്ലാമായ നസ്രിയ നസീം വളരെ പെട്ടെന്നാണ് നടിയെന്ന നിലയില്‍ മലയാളത്തിലും തമിഴിലും സ്വീകാര്യയായത്. നേരം എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ നസ്രിയയ്ക്ക് ലഭിച്ച മൈലേജ് ചില്ലയറയല്ല.

ധനുഷിന്റെ നായികയാകാന്‍ അവസരം ലഭിച്ച നസ്രിയയ്ക്ക് തമിഴില്‍ വീണ്ടും അവസരങ്ങള്‍ വന്നിരുന്നു. ഉദയനിധി മാരന്റെ നായികയായി നന്‍പെന്‍ട എന്ന ചിത്രത്തിലേയ്ക്ക് നസ്രിയ കരാറായി എന്ന വാര്‍ത്ത വലിയരീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രത്തില്‍ നസ്രിയ ഇല്ല, പകരം കാജല്‍ അഗര്‍വാളാണ് നായികയാകുന്നത് എന്നാണ്.

നേരത്തേ കാജലിനെതന്നെയായിരുന്നുവത്രേ ഉദയനിധി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിലേയ്ക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണം അണിയറക്കാര്‍ നസ്രിയയെ സമീപിച്ചു. എന്നാല്‍ ഇപ്പോള്‍ കാജല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ നസ്രിയയുടെ അവസരം നഷ്ടമാവുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തില്‍ ഉദയനിധി, കാജല്‍ എന്നിവര്‍ക്കുപുറമേ സന്താനവും പ്രധാന റോളില്‍ എത്തുന്നുണ്ട്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് 2014 ജനുവരിയില്‍ തുടങ്ങും.

English summary
Nazriya Nazim has been replaced Kajal Agarwal in Udhayanidhi Stalun starrer Nanpenda
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam