Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
കാര്‍ത്തി വീണ്ടും അച്ഛനായി, ജീവിതം മാറ്റി മറിച്ച അനുഭവമെന്ന് താരം, താരകുടുംബം സന്തോഷത്തിമര്‍പ്പില്‍
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സൂര്യയുടേത്. അച്ഛന് ശിവകുമാറിന് പിന്നാലെയായാണ് സൂര്യയും കാര്‍ത്തിയും അഭിനയ രംഗത്ത് എത്തിയത്. ഭാവിയില്‍ തങ്ങളും ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇവരുടെ കുടുംബത്തില പുതിയ സന്തോഷത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കാര്‍ത്തി തന്നെയായിരുന്നു ഈ വിശേഷം പങ്കുവെച്ചത്.
മേഘ്നയുടേയും ചിരുവിന്റെയും കുഞ്ഞിന് ധ്രുവയുടെ സമ്മാനം, തൊട്ടിലൊരുക്കി കാത്തിരിക്കുകയാണ്
കഴിഞ്ഞ ദിവസമാണ് കാര്‍ത്തിക്കും രഞ്ജിനിക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആണ്‍കുഞ്ഞ് ജനിച്ചുവെന്നുള്ള വിശേഷം പങ്കുവെച്ചെത്തിയത് കാര്‍ത്തിയായിരുന്നു. ജീവിതം മാറ്റിമറിച്ച അനുഭവമെന്നായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ജീവിതം മാറ്റിമറിക്കുന്ന ഈ അനുഭവത്തിലൂടെ കടത്തിക്കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വലിയ നന്ദിയെന്ന് താരം കുറിച്ചിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹമുണ്ടാവണമെന്നും കാര്‍ത്തി ആവശ്യപ്പെട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു കാര്‍ത്തിയുടെ പോസ്റ്റ് വൈറലായി മാറിയത്.
കാവ്യ മാധവന്റെയും ദിലീപിന്റെയും കുഞ്ഞുമകള്‍ മഹാലക്ഷ്മിക്ക് പിറന്നാള്‍, ആശംസയുമായി ആരാധകര്‍
2011 ലായിരുന്നു കാര്‍ത്തി രഞ്ജിനിയെ വിവാഹം ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷമായാണ് ഇവര്‍ക്ക് മകള്‍ ജനിച്ചത്. ഉമയാള്‍ എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. കുടുംബത്തിലെ പുതിയ അതിഥിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് എത്തിയിട്ടുള്ളത്. എല്ലാതരം വേഷങ്ങളും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച കാര്‍ത്തിക്ക് മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

സൂര്യയെപ്പോലെ തന്നെ കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് കാര്‍ത്തിയും. തിരക്കുകള്‍ക്കിടയിലും കുടുംബസമേതമായി യാത്ര പോവാറുണ്ട് ഇവര്‍. യാത്രയ്ക്കിടയിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുമുണ്ട്. അഭിനയരംഗത്ത് സജീവമല്ലെങ്കിലും രഞ്ജിനിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.
Recommended Video
ജീവിതത്തില്‍ ചേട്ടനും അനിയനുമായ സൂര്യയും കാര്‍ത്തിയും എന്നാണ് സ്ക്രീനില്‍ ഒരുമിക്കുന്നതെന്നുള്ള ചോദ്യങ്ങളുമായാണ് ഇടയ്ക്ക് ആരാധകരെത്തിയത്. പറ്റിയ അവസരം വന്നാല്‍ അത് സംഭവിക്കുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നതിന് മുന്‍പേ ജ്യോതികയ്ക്കൊപ്പം അഭിനയിച്ചിരുന്നു കാര്‍ത്തി. കുടുംബചിത്രമായാണ് തനിക്ക് ഇത് അനുഭവപ്പെട്ടതെന്നായിരുന്നു ജ്യോതിക പറഞ്ഞത്. താരത്തിന്റെ സഹോദരനായിരുന്നു ചിത്രം നിര്‍മ്മിച്ചത്.
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി