For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാകാൻ പോകുന്നു എന്ന് പറഞ്ഞവർക്ക് മറുപടിയുമായി നടി സയേഷ, ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ

  |

  ഗജനികാന്ത് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവട് വെച്ച നടിയാണ് സയേഷ. ആര്യ നായകനായ ഈ സിനിമയെക്കാളും സയേഷ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായത് ഇവരുടെ വിവാഹ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് . തെന്നിന്ത്യൻ സിനിമ ലോകവും ഗോസിപ്പ് കോളങ്ങളും ഏറെ ചർച്ച ചെയ്ത വിവാഹമായിരുന്നു ഇവരുടേത്. വിമർശനങ്ങൾക്കും ചർച്ചയ്ക്കും ഒടുവിൽ 2019 ൽ ഇവർ വിവാഹിതരാവുകയായികരുന്നു. പിന്നീട് ഇവർ ഒന്നിച്ചും സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

  വിവാഹത്തിന് ശേഷവും ആര്യ സയേഷ പേരുകൾ സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിൽ സജീവമാകുകയായിരുന്നു. നടി അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് വ്യാപകമായി പ്രചരിച്ചത്. താരങ്ങളുടെ ഒരു വീഡിയോയുടെ പേരിലായിരുന്നു ഇത്തരമൊരു വാർത്ത പ്രചരിച്ചത്. തുടർന്ന് താര ദമ്പതികൾക്ക് എല്ലാവിധ ആശംസകളും നേർന്ന് ആരാധകരും രംഗത്തെത്തിയിരുന്നു. അന്ന് ഇതിനെ കുറിച്ച് ആര്യയൊ സയേഷയൊ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത ഇതിന് മറുപടിയുമായി സയേഷ രംഗത്തെത്തിയിരിക്കുകയാണ്.

  നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സയേഷ. തന്റെ നൃത്ത വീഡിയോകൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇതിൽ ഭൂരിഭാഗം ഡാൻസ് വീഡിയോയിലും ജിം സ്യൂട്ട് ധരിച്ച് കൊണ്ടാകും നടി പ്രത്യക്ഷപ്പെടുക. എന്നാൽ ഈ അടുത്ത ഇടയ്ക്ക് പങ്കുവെച്ച ചിത്രങ്ങളിൽ അയഞ്ഞ സൽവാർ ധരിച്ചു കൊണ്ടായിരുന്നു സയേഷ എത്തിയത്. ഇതാണ് താരം അമ്മയാകുന്നു എന്നുളള വാർത്തയ്ക്ക് അടിസ്ഥാനമായത്.

  Bulbbul Movie Review In Malayalam | FIlmiBeat Malayalam

  ഇപ്പോഴിത പ്രചരിച്ച വാർത്ത തെറ്റാണെന്ന് താരം പറയാതെ പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടി ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. നേരത്ത പോലെ ഗ്ലാമറസ്സായ വസ്ത്രം ധരിച്ചു കൊണ്ടായിരുന്നു താരം എത്തിയത്. താരത്തിന്റെ നൃത്ത ചുവടുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഡി.ജെ. സ്നേക്കിന്റെ 'ടാക്കി ടാക്കി' എന്ന ഗാനത്തിനാണ് സയേഷ ചുവട് വെച്ചത്.ഇതോട് കൂടി പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നടിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ആരധകർ പറയുന്നത്. എന്നൽ ഗർഭിണിയാണെന്ന് വാർത്തയ്ക്കെതിരെ പ്രതികരണവുമായി അന്ന് ആര്യയോ സയോഷയോ എത്തിയിരുന്നില്ല.

  സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരങ്ങൾ. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് .ഇക്കഴിഞ്ഞ മാര്‍ച്ച് പത്തിന് താരങ്ങള്‍ ആദ്യ വിവാഹ വാര്‍ഷികം ഗംഭീരമായി തന്നെ ആഘോഷിക്കുകയും ചെയ്തു. 2019 മാര്‍ച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദില്‍ വെച്ചായിരുന്നു ആര്യയും സയേഷയും വിവാഹിതരാവുന്നത്. പരമ്പരാഗത മുസ്ലീം ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബോളിവുഡില്‍ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങൾ വിവാഹത്തില്‍ പങ്കെടുത്തിരുന്നു, ഇരുവരും തമ്മിലുള്ള വയസ്സ വ്യത്യാസം അന്ന് വലിയ ചർച്ച വിഷയമായിരുന്നു

  വിവാഹ ശേഷവും സയേഷ സിനിമയിൽ സജീവമാണ്. സൂര്യ , മോഹൻലാൽ, ആര്യ എന്നിവർ പ്രധാന വേഷത്തിലെത്തിയാ കാപ്പാൻ ആയിരുന്നു ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം.പൂനീത് രാജ്കുമാര്‍ നായകനായി എത്തുന്ന കന്നഡ ചിത്രത്തിൽ ഒരു ഗംഭീര ഗാനത്തിൽ സയേഷ പ്രത്യക്ഷപ്പെടുനവ്നുണ്ട്.
  അമേരിക്കയിലാണ ഈ ഗാനം ചിത്രീകരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
  കുറച്ച് പ്രായാസം നിറഞ്ഞതാണിത്. ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോൾ. വലിയ പ്രൊഡക്ഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഔദ്യാഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

  സയേഷയുടെ ഡാൻസ് വീഡിയോ

  English summary
  New Dance Video Of Actress Sayyeshaa Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X