»   » ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാന്‍ തമിഴില്‍ നിന്നും മൂന്നു സിനിമകള്‍!!

ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാന്‍ തമിഴില്‍ നിന്നും മൂന്നു സിനിമകള്‍!!

Posted By:
Subscribe to Filmibeat Malayalam

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തമിഴില്‍ നിന്നും മൂന്ന് സിനിമകള്‍ തെരഞ്ഞെടുത്തു. ഇനിയും റിലീസാവാത്ത സിനിമകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഏപ്രില്‍ 30 മുതല്‍ മേയ് 7 വരെയാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റ് നടക്കുന്നത്. അതിലേക്കാണ് തമിഴില്‍ നിന്നും മൂന്നു സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട സിനിമകള്‍

റിലീസ് ചെയ്യാത്ത മൂന്നു സിനിമകളാണ് ഫിലിം ഫെസ്റ്റിലേക്ക് തമിഴില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നത്. 'മേര്‍ക്ക് തൊടര്‍ച്ചി മലയ്‌', ' ഒരു കിടയന്‍ കരുനെയ് മനു', ' സിഗയ്' എന്നിങ്ങനെ മൂന്നു സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

മേര്‍ക്ക് തൊടര്‍ച്ചി മലയ്‌

ലെനിന്‍ ഭാരതി സംവിധാനം ചെയ്ത സിനിമ നിര്‍മ്മിച്ചിരിക്കുന്നത് വിജയ് സേതുപതിയാണ്. ചിത്രത്തില്‍ ആന്റണി, ഗായത്രി എന്നിവരാണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇളയാരാജയാണ്.

മറ്റ് സിനിമ പുരസ്‌കാരങ്ങള്‍ക്കായി തിരഞ്ഞടുത്തിട്ടുണ്ട്

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിന് പുറമെ 'മെര്‍ക്ക് തോടര്‍ച്ചി മലയ്‌' എന്ന സിനിമ വേറെയും ഫിലിം ഫെസ്റ്റിവലുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 21-മത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള, ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍, പഞ്ചാബ്, 12-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് തൃശൂര്‍ എന്നിങ്ങനെ നിരവധി പുരസകാര വേദികളിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരു കിടയന്‍ കരുനെയ് മനു

സുരേഷ് സന്‍ഗയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഒരു കിടയന്‍ കരുനെയ് മനു'. വിദ്ധാര്‍ത്ഥ്, രവീണ രവി എന്നിവര്‍ നായിക നായകന്മാരാവുന്ന സിനിമയുടെ റിലീസിങ്ങ് ഇനിയും തീരുമാനിച്ചിട്ടില്ല.

സിഗയ്

മേയ് മാസം റിലീസിനെത്തുന്ന 'സിഗയ്' സംവിധാനം ചെയ്യുന്നത് ജഗദീശന്‍ സുബുവാണ്. കതിര്‍ എന്ന പുതുമുഖ താരമാണ് പ്രധാന കഥാപാത്രമായി സിനിമയിലഭിനയിക്കുന്നത്. കതിരിന്റെ സിനിമയിലെ അരങ്ങേറ്റം കൂടിയാണിത്.

സന്തോഷം പങ്കുവെച്ച് വിഎഫ്‌സി മനേജിങ്ങ് ഡയറക്ടര്‍

തെന്നിന്ത്യയില്‍ നിന്നും സിനിമകള്‍ തിരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിഎഫ്‌സിയുടെ മനേജിങ്ങ് ഡയറക്ടറായ ദിലാനി രബീന്ദ്രന്‍. ഈ സിനിമകളിലെല്ലാം പല വഴികളിലുടെ അതുല്യമായി നര്‍മ്മം നിറച്ചിരിക്കുകയാണെന്നും ഇവ ന്യൂയോര്‍ക്കിലെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ പോവുന്നതില്‍ തങ്ങള്‍ സംതൃപ്തരാണെന്നും പറയുന്നു.

ഫെസ്റ്റിവലിലെ ആരംഭ ചിത്രം

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ആരംഭ ചിത്രം 'ലിപ്സ്റ്റിക് അണ്‍ഡര്‍ ദി ബുര്‍ക്ക' എന്ന സിനിമയാണ്. അലന്‍കൃത ശ്രീനിവാസയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

English summary
Three unreleased Tamil films 'Merku Thodarchi Maalai', 'Oru Kidayin Karunai Mani' and 'Sigai' will be screened at the 17th edition of New York Indian Film Festival.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam