»   » ക്രീസില്‍ മാത്രമല്ല വെള്ളിത്തിരയിലും ബൗള്‍ ചെയ്യാനൊരുങ്ങി ആര്‍ അശ്വിന്‍

ക്രീസില്‍ മാത്രമല്ല വെള്ളിത്തിരയിലും ബൗള്‍ ചെയ്യാനൊരുങ്ങി ആര്‍ അശ്വിന്‍

By: Nihara
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരങ്ങള്‍ സിനിമയിലഭിനയിക്കുന്നത് സാധാരണ സംഭവമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏവരും ഉറ്റുനോക്കുന്ന താരങ്ങള്‍ സിനിമയിലും പരസ്യത്തിലും പ്രത്യക്ഷപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ സിനിമാ പ്രവേശനത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ആര്‍ അശ്വിന്‍ സിനിമാ അരങ്ങേറ്റത്തിനൊരുങ്ങുന്നു. പിച്ചില്‍ എതുരാളികളെ എറിഞ്ഞുവീഴ്ത്താന്‍ മാത്രമല്ല അഭിനയത്തിലും ഒരു കൈ നോക്കാനിറങ്ങുകയാണ് അശ്വിന്‍.

അരങ്ങേറ്റം വെങ്കട് പ്രഭു ചിത്രത്തില്‍

സൂപ്പര്‍ഹിറ്റ് സിനിമയായ ചെന്നൈ 600028 ന്റെ പുത്തന്‍ പതിപ്പില്‍ അശ്വിന്‍ അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ചിത്രം

ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഇറങ്ങിയ ചെന്നൈ 600028 ന്റെ ആദ്യ ഭാഗങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളാണ് ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്.

ക്രിക്കറ്റിന്റെ കഥ പറയുന്ന സിനിമ

ചെന്നൈ നഗരത്തിലെ ഉള്‍പ്രദേശത്തെ യുവാക്കളുടെ ക്രിക്കറ്റ് ഭ്രമത്തെക്കുറിച്ചും പ്രാദേശിക ടീമില്‍ കളിക്കുന്ന യുവാക്കളുടെയും കഥ പറഞ്ഞ സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയത് 2007 ലാണ്.

മൂന്നാം ഭാഗത്തില്‍ അശ്വിന്‍

ചെന്നൈ 600028 ന്റെ മൂന്നാം ഭാഗം അശ്വിനെ മുന്‍നിര്‍ത്തിയാണ് ഒരുക്കുന്നതെന്നാണ് സംവിധായകനായ വെങ്കട്ട് പ്രഭു അറിയിച്ചിട്ടുള്ളത്.

English summary
Spinner R Ashwin is going to enter into the movie field. Director Venkat Prabhu confirmed the news.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam