»   » ഷട്ടര്‍ തമിഴില്‍ തുറന്നു; ട്രെയിലര്‍ കാണാം

ഷട്ടര്‍ തമിഴില്‍ തുറന്നു; ട്രെയിലര്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിന്റ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നൈറ്റ് ഷോ എന്നാണ് തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്.

എം എല്‍ വിജയിയാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ലാല്‍ ചെയ്ത കഥാപാത്രത്തെ സത്യരാജാണ് തമിഴില്‍ അവതരിപ്പിക്കുന്നത്. സജിത മഠത്തില്‍ അവതരിപ്പിച്ച വേഷത്തിലെത്തുന്നത് യുവന ടി അനുമോളാണ്.

മറട്ടി ഭഷയിലും ഷട്ടര്‍ റീമേക്ക് ചെയ്യുന്നുണ്ട്. വി കെ പ്രകാശാണ് ചിത്രം മറാത്തിയില്‍ സംവിധാനം ചെയ്യുന്നത്. സച്ചിന്‍ കെദേഖര്‍,സൊണാലി കുല്‍ക്കര്‍ണി, പ്രകാശ്ബാര എന്നിവരാണ് മറാത്തി റിമേക്കില്‍ പ്രധാന വേഷത്തിലെത്തുന്നത്.

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രകതചകോരം പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രമാണ് ഷട്ടര്‍. നിസ്സാഹായവസ്ഥയില്‍ ഒരു കടയ്ക്കുള്ളില്‍ പെട്ടുപോകുന്ന രണ്ട് വ്യകതികള്‍ അവരെ തിരയുന്ന പുറത്തുള്ളവര്‍, എന്നതാണ് ജോയ് മാത്യു വികസിപ്പിച്ചെടുത്തിരിക്കുന്ന ഷട്ടര്‍ എന്ന ചിത്രം. എന്നാല്‍ മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രമേയം അതായിരുന്നു ഷട്ടര്‍.

English summary
night show is upcoming movie,directed by m l vijay,starring sathyaraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam