»   » 22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു താരമാണ് നിത്യ മേനോന്‍. മലയാളത്തിലെന്നപോലെ തെലുങ്കിലും കന്നഡയിലും തമിഴിലുമെല്ലാം നിത്യയ്ക്ക് നല്ല താരമൂല്യമുണ്ട്. അഭിനയവും സൗന്ദര്യവും ഒത്തിണങ്ങിയ നിത്യ ഹനുമാന്‍ എന്നൊരു ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയരംഗത്തേയ്‌ക്കെത്തിയത്.

നിത്യ ഇപ്പോഴഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം മാലിനി 22 പാളയംകോട്ടൈ ആണ്. മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 22 ഫീമെയില്‍ കോട്ടയം എന്ന ആഷിക് അബു ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം. ചിത്രത്തില്‍ മാലിനിയെന്ന മെയിന്‍ കഥാപാത്രമായിട്ടാണ് നിത്യ അഭിനയിക്കുന്നത്. കാമുകനാല്‍ വഞ്ചിയ്ക്കപ്പെടുകയും പിന്നീട് പകവീട്ടാനായി കാമുകന്റെ ലിംഗം മുറിച്ച് മാറ്റുകയും ചെയ്ത ആ നായികയെ റിമ കല്ലിങ്കല്‍ മലയാളത്തില്‍ അതിമനോഹരമായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്.

സമകാലീന സംഭങ്ങളുമായി അടുത്തുനില്‍ക്കുന്ന കഥാതന്തുവാണ് ഈ ചിത്രത്തിന്റേത് അതുകൊണ്ടുതന്നെ ഇതിലെ കഥാപാത്രത്തെ ഏറ്റെടുക്കുന്നതിന് മുമ്പ് താന്‍ ഏറെ ചിന്തിച്ചുവെന്ന് നിത്യ പറയുന്നു. പതിവുപോലെ പ്രണയവും പൊട്ടിത്തെറിയുമെല്ലാമുണ്ടെങ്കില്‍ അത്തരം കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ എളുപ്പമാണ്. പക്ഷേ മാലിനിയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നല്ല സൂക്ഷ്മത വേണം- നിത്യ പറയുന്നു.

എല്ലാ കഥാപാത്രങ്ങളെയും തന്നിലേയ്ക്ക് വഴക്കിയെടുക്കുന്ന പതിവ് ശൈലിയിലാണ് മാലിനിയെയും താന്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടുംതന്നെ മാലിനി തന്നെ വിട്ടുപോകാന്‍ സമയമെടുക്കുമെന്നും നിത്യ പറയുന്നു. എന്തായാലും മാലിനിയെ എത്തരത്തിലാണ് നിത്യ വഴക്കിയെടുത്തിരിക്കുന്നതെന്ന് അറിയണമെങ്കില്‍ ചിത്രമിറങ്ങുന്നതുവരെ കാത്തിരിക്കണം.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

കോഴിക്കോട് സ്വദേശിയായ നിത്യയുടെ കുടുംബം ഏറെക്കാലം മുമ്പുതന്നെ ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയവരാണ്.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

ഹനുമാന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച നിത്യ രണ്ടാമതായി അഭിനയിച്ച ചിത്രം സെവന്‍ ഓ ക്ലോക്ക് എന്ന കന്നഡ ചിത്രമാണ്.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

ഇംഗ്ലീഷ് ആഖ്യാനശൈലിയില്‍ തയ്യാറാക്കിയ ആകാശഗോപുരം എന്ന ചിത്രമാണ് നിത്യ അഭിനയിച്ച ആദ്യ മലയാളചിത്രം.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

2009ല്‍ സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട കേരള കഫേ എന്ന ആന്തോളജിയിലെ ഒരു ചിത്രത്തില്‍ നിത്യ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

സിബി മലയില്‍ സംവിധാനം ചെയ്ത കാമ്പസ് പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലും നിത്യ മികച്ച പ്രകടനം കാഴ്ചവച്ചു. നിഷാന്‍, ആസിഫ് അലി എന്നിവര്‍ നായകന്മാരായെത്തിയ ചിത്രം പ്രദര്‍ശനവിജയം നേടുകയും ചെയ്തു.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

പൃഥ്വിരാജ് നായകനായിഎത്തിയ അന്‍വര്‍ എന്ന ചിത്രത്തില്‍ അസ്‌നയെന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

രാജാരവി വര്‍മ്മയുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിലും നിത്യ മേനോന്‍ അഭിനയിച്ചു. സന്തോഷ് ശിവനാണ് ഈചിത്രത്തില്‍ നായകനായി എത്തിയത്.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

പൃഥ്വിരാജ്, പ്രഭുദേവ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചരിത്രകഥ പറഞ്ഞ ഉറുമിയെന്ന ചിത്രത്തിലെ വേഷവും ഗാനവും നിത്യയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു. ബാലയെന്നായിരുന്നു ചിത്രത്തില്‍ നിത്യയുടെ കഥാപാത്രത്തിന്റെ പേര്.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

ടിവി റിയാലിറ്റി ഷോ പ്രമേയമാക്കിക്കൊണ്ട് ഒരുക്കിയ തല്‍സമയം ഒരു പെണ്‍കുട്ടിയെന്ന ചിത്രവും നിത്യ ചെയ്ത മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും നിത്യയുടെ പ്രകടനം ഏറെ പ്രശംസകള്‍ നേടി.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

വെപ്പം എന്ന ത്രില്ലറാണ് നിത്യയുടെ ആദ്യ തമിഴ് ചിത്രം. നാനി, കാര്‍ത്തിക് കുമാര്‍, ബിന്ദു മാധവി എന്നിവരായിരുന്നു ചിത്രത്തില്‍ നിത്യയുടെ സഹതാരങ്ങള്‍. ചെന്നൈയിലെ ഒരു ചേരിയില്‍ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍

തെലുങ്കില്‍ നിത്യ ആദ്യം അഭിനയിച്ച ചിത്രം ഇഷ്‌ക് ആണ്. ചിത്രത്തില്‍ നിധിന്‍ ആയിരുന്നു നിത്യയുടെ നായകനായി എത്തിയത്. 180 എന്ന മറ്റൊരു തെലുങ്ക് ചിത്രത്തിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം തമിഴിലും എടുത്തിട്ടുണ്ട്.

22കാരി മാലിനിയായി നിത്യയെത്തുമ്പോള്‍


ശ്രീപ്രിയയാണ് ചിത്രം സംവിധാനനം ചെയ്യുന്നത്. മാലിനിയായി നിത്യ അഭിനയിക്കുന്ന ചിത്രത്തില്‍ ജയഭാരതിയുടെ മകന്‍ കൃഷ് ജെ സത്താറാണ് നായകനാകുന്നത്. നരേഷും പ്രധാന വേഷത്തില്‍ എത്തുന്നു.

English summary
Nithya Menon acting as Malini in the Tamil Remake of 22 Female Kottayam, Malini 22 Palayamkottai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam