»   » ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം!!!

ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം!!!

Posted By:
Subscribe to Filmibeat Malayalam
ലേബർ റൂമില്‍ നിന്ന് നിത്യ മേനോൻറെ സെല്‍ഫി | filmibeat Malayalam

മലയാള സിനിമയിലൂടെ വെള്ളിത്തരയിലെത്തി തെന്നിന്ത്യന്‍ സിനിമ ലോകത്തെ ശ്രദ്ധേയ താരമായി മാറിയി നടിയാണ് നിത്യ മേനോന്‍. മലയാളത്തില്‍ ഒരുപിടി മികച്ച കഥപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന താരം പക്ഷെ ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ല.

അരുണ്‍ ഗോപിക്കൊപ്പം 'പുലിമുരുകലീല'ക്കൊരുങ്ങി മോഹന്‍ലാല്‍! ഭദ്രന്റെ കാത്തരിപ്പ് നീളുമോ?

എല്ലാം അറിഞ്ഞിട്ടും എന്തിനായിരുന്നു, ലാലു ചേട്ടാ! 'ഏട്ടന്‍' ചിത്രത്തില്‍ സെല്‍ഫ് ട്രോളോ?

വിജയ് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം മെര്‍സലില്‍ അതി ശക്തമായ ഒരു കഥാപാത്രത്തെ നിത്യ മേനോന്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡയയില്‍ വൈറലായിരിക്കുകയാണ്. ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

ലേബര്‍ റൂമിലെ സെല്‍ഫി

ലേബര്‍ റൂമില്‍ നിന്നും സെല്‍ഫി എടുക്കുന്ന നിത്യ മേനോന്റെ ചിത്രം അക്ഷാരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. അതിവേഗമാണ് ഈ ചിത്രം വൈറലാരിക്കുന്നത്. ചിത്രത്തില്‍ ഒരു ചോരക്കുഞ്ഞിനേയും ഒപ്പം കാണാം.

ചിത്രീകരണത്തിനിടെ

മെര്‍സല്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രംഗമാണത്. നിത്യ മേനോന്‍ സെല്‍ഫി പകര്‍ത്തുന്നതിന്റെ ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ആരോ ഒരാളാണ് എടുത്തതും പുറത്ത് വിട്ടതും. ചിത്രത്തില്‍ ക്യാമറയും കാണാം.

മെര്‍സല്‍

വിജയ് നാകനായി എത്തിയ മെര്‍സല്‍ എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായിരുന്നു നിത്യ മേനോന്‍. മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ്‌യുടെ ദളപതി എന്ന കഥപാത്രത്തിന്റെ ഭാര്യ വേഷമായിരുന്നു നിത്യക്ക്.

ശ്രദ്ധിക്കപ്പെട്ട കഥാപാത്രം

കാജല്‍ അഗര്‍വാള്‍, സാമന്ത എന്നിവരായിരുന്ന മറ്റ് നായികമാര്‍. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നിത്യ മേനോന്റെ കഥപാത്രമായിരുന്നു. നിത്യ മേനോന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മെര്‍സലിലേത്.

ആദ്യം സമീപിച്ചത്

മെര്‍സലില്‍ നിത്യ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ജ്യോതികയെ ആയിരുന്നു. എന്നാല്‍ നായകന്മാരുടെ നിഴലാകുന്ന കഥാപാത്രം വേണ്ടെന്ന് ജ്യോതിക തീരുമാനിക്കുകയായിരുന്നു. ജ്യോതികയുടെ ആ തീരുമാനം ഗുണം ചെയ്തത് നിത്യയ്ക്കായിരുന്നു.

മലയാളത്തിലേക്ക്

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ് നിത്യ മേനോന്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നിത്യയുടെ മടങ്ങി വരുവ്. നായിക കേന്ദ്രീകൃതമായ ചിത്രമാണിതെന്നാണ് ലഭിക്കുന്ന വിവരം.

English summary
Nithya Menon's labour room selfie goes viral. The Photo was taken from the shooting set of Mersal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam