»   » സൂപ്പര്‍ ഹെയര്‍ സ്റ്റൈല്‍, കട്ടിത്താടി; ഇരുമുരുഖന്റെ ഓഡിയോ ലോഞ്ചിന് ചുള്ളന്‍ ചെക്കനായി നിവിന്‍ പോളി

സൂപ്പര്‍ ഹെയര്‍ സ്റ്റൈല്‍, കട്ടിത്താടി; ഇരുമുരുഖന്റെ ഓഡിയോ ലോഞ്ചിന് ചുള്ളന്‍ ചെക്കനായി നിവിന്‍ പോളി

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴകത്ത് ഒരു കുഞ്ഞ്, വലിയ സ്റ്റാറായി മാറിക്കഴിഞ്ഞു ഇതിനകം നിവിന്‍ പോളി. അവിടെ നടക്കുന്ന മിക്ക ചടങ്ങുകളിലും ഇപ്പോള്‍ നിവിന്‍ മുഖ്യാതിഥിയാണ്. അങ്ങനെ വിക്രമിന്റെ പുതിയ ചിത്രമായ ഇരുമുഖന്റെ ഓഡിയോ ലോഞ്ചിനും നിവിന്‍ എത്തിയിരുന്നു.

മൂന്നാം ലിംഗക്കാരനായി വിക്രം, ഇരുമുഖന്റെ അടുത്ത മുഖം കാണണ്ടേ; കാണൂ

പുതിയ സ്റ്റൈലിലും ഗെറ്റപ്പിലുമാണ് നിവിന്‍ ഇരുമുഖന്റെ ഓഡിയോ ലോഞ്ചിന് എത്തിയത്. മുടി പിന്നിലേക്ക് നീട്ടി വളര്‍ത്തി, ഹെയര്‍ ബാന്റ് കൊണ്ട് ഒതുക്കി, താടിയും നീട്ടിയാണ് നിവിന്‍ ചടങ്ങിനെത്തിയത്. ഫോട്ടോകള്‍ കാണാം

സൂപ്പര്‍ ഹെയര്‍സ്റ്റൈലും കട്ടിത്താടിയുമൊക്കെയായി നിവിന്‍

തീര്‍ത്തും പുതിയൊരു ലുക്കിലാണ് നിവിന്‍ പോളി ഇരുമുഖന്റെ ഓഡിയോ ലോഞ്ചിന് എത്തിയത്.

നിവിനൊപ്പം ശിവകാര്‍ത്തികേയനും എത്തി

നിവിന്‍ പോളിയ്‌ക്കൊപ്പം തമിഴകത്തെ യുവതാരം ശിവകാര്‍ത്തികേയനും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു. വിക്രമിനൊപ്പം നിവിനും ശിവകാര്‍ത്തികേയനും

വിക്രമും നിവിനും അടുത്ത സുഹൃത്തുക്കള്‍

വിക്രമുമായി നല്ലൊരു സൗഹൃദം നേടിയെടുക്കാന്‍ ഇതിനോടകം നിവിന്‍ പോളിക്ക് സാധിച്ചു. വിക്രമിന്റെ ദ സ്പരിറ്റ് ഓഫ് ചെന്നൈയില്‍ നിവിന്‍ അഭിനയിച്ചിരുന്നു. വിവിധ അവാര്‍ഡ് നിശകളിലും ഇരുവരും തങ്ങളുടെ സൗഹൃദം പങ്കുവച്ചു

ഇരുമുഖനെ കുറിച്ച് നിവിന്‍ പോളി

ഇരുമുഖന്റെ ഓഡിയോ ലോഞ്ചില്‍ നിവിന്‍ പോളി സംസാരിക്കുന്നു

വിക്രം സ്‌റ്റൈലിലാണ് നിവിന്‍ എത്തിയത്

ഇരുമുഖന്‍ എന്ന ചിത്രത്തില്‍ വിക്രം എത്തുന്നത്, നിവിന്റെ ഈ ഗെറ്റപ്പിലാണ്. താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയ സ്റ്റൈലാണ് ഇരുമുഖനില്‍ വിക്രം സ്വീകരിച്ചിരിക്കുന്നത്.

ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാം, നാളത്തെ ഓര്‍മയാണ്

ശിവകാര്‍ത്തികേയനും വിക്രമിനുമൊപ്പം നിവിന്‍ പോളിയും. ചടങ്ങില്‍ ഒരു ഗ്രൂപ്പ് ഫോട്ടോ ആകാമല്ലോ

സെല്‍ഫി ഇല്ലാതെ എന്ത് ആഘോഷം

വേദിയില്‍ സെല്‍ഫിയ്ക്ക് പോസ് കൊടുക്കുന്ന നിവിന്‍

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nivin Pauly looks stylish at Vikram’s ‘Iru Mugan’ audio-trailer launch event

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam