»   » ഓഡിയോ ലോഞ്ച് ചെറിയ ചടങ്ങില്‍ ഒതുക്കി, ട്രെയിലറില്ല, രജനികാന്തിന്റെ കബലിയ്ക്ക് സംഭവിച്ചത്

ഓഡിയോ ലോഞ്ച് ചെറിയ ചടങ്ങില്‍ ഒതുക്കി, ട്രെയിലറില്ല, രജനികാന്തിന്റെ കബലിയ്ക്ക് സംഭവിച്ചത്

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കബലിയുടെ ട്രെയിലര്‍ പുറത്തിറങ്ങില്ല. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വമ്പന്‍ സ്വീകരണമായിരുന്നു ആരാധകര്‍ക്കിടയില്‍. എന്നാല്‍ ട്രെയിലറും പുറത്തിറങ്ങുന്നതോടെ ചിത്രത്തിന് മേലുള്ള ആരാധകരുടെ ആവേശം നഷ്ടമാകുമെന്ന അണിയറപ്രവര്‍ത്തകരുടെ പേടിയാണ് ട്രെയിലര്‍ വേണ്ടന്ന് വച്ചതെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍ത്തി വച്ചതായി കേട്ടു. ജൂണ്‍ 12ന് ചെന്നൈയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ് ചെറിയ ഫങ്ഷനായി ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു. രജനികാന്ത് അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതിനാലാണ് ഇതെന്നും പറയുന്നു.

ഓഡിയോ ലോഞ്ച് ചെറിയ ചടങ്ങില്‍ ഒതുക്കി, ട്രെയിലറില്ല, രജനികാന്തിന്റെ കബലിയ്ക്ക് സംഭവിച്ചത്

ജൂലലൈ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ഓഡിയോ ലോഞ്ച് ചെറിയ ചടങ്ങില്‍ ഒതുക്കി, ട്രെയിലറില്ല, രജനികാന്തിന്റെ കബലിയ്ക്ക് സംഭവിച്ചത്

റിലീസിന് മുമ്പേ കബലി 200 കോടി സ്വന്തമാക്കി. 20 മില്യണ്‍ ആളുകളാണ് ഇതുവരെ ചിത്രത്തിന്റെ ടീസര്‍ കണ്ടത്. ചെന്നൈയിലെ ചെങ്കല്‍പ്പേട്ട് ഭാഗത്തുള്ള വിതരണത്തിന് മാത്രം മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ 16 കോടി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്.

ഓഡിയോ ലോഞ്ച് ചെറിയ ചടങ്ങില്‍ ഒതുക്കി, ട്രെയിലറില്ല, രജനികാന്തിന്റെ കബലിയ്ക്ക് സംഭവിച്ചത്

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നായകനാകുന്നതും തുടര്‍ന്ന മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം. പ രഞ്ജിത്ത് ചിത്രം സംവിധാനം ചെയ്യും.

ഓഡിയോ ലോഞ്ച് ചെറിയ ചടങ്ങില്‍ ഒതുക്കി, ട്രെയിലറില്ല, രജനികാന്തിന്റെ കബലിയ്ക്ക് സംഭവിച്ചത്

രാധിക ആപ്‌തെയാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
No audio launch for Rajinikanth’s ‘Kabali’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam