»   » ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നായികമാര്‍ക്ക് മടി, തൃഷ അഡ്വാന്‍സ് തിരിച്ചു നല്‍കി, ലക്ഷ്മി പറഞ്ഞത്?

ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നായികമാര്‍ക്ക് മടി, തൃഷ അഡ്വാന്‍സ് തിരിച്ചു നല്‍കി, ലക്ഷ്മി പറഞ്ഞത്?

Posted By:
Subscribe to Filmibeat Malayalam

പണ്ടേ തമിഴ് സിനിമയ്കക്കകത്ത് മന്മദന്‍ എന്നാണ് ചിമ്പു എന്ന സിലമ്പരസന്‍ അറിയപ്പെടുന്നത്. ചിമ്പുവിനൊപ്പം അഭിനയിച്ചാല്‍ നായികമാര്‍ക്ക് ചീത്തപ്പേര് ഉറപ്പാണ്. ഇപ്പോഴിതാ ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ നടിമാരെല്ലാം വിസമ്മതിയ്ക്കുന്നു എന്ന് വെളിപ്പെടുത്തല്‍.

ചിമ്പുവിന്റെ ഏറ്റവും പുതിയ ചിത്രമായ അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് നടനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം വന്‍ പരാജയമായിരുന്നു.

നയന്‍താരയ്ക്കും ചിമ്പുവിനും വേണ്ടി മാമാപ്പണി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവസംവിധായകന്‍

വാര്‍ത്താ സമ്മേളനം

ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ നിര്‍മാതാവ് മൈക്കിള്‍ രായപ്പന്‍ ചിമ്പുവിനെതിരെ തുറന്നടിച്ചത്. സംവിധായകന്‍ അധിക് രവിചന്ദ്രന്‍ കൂടി പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍മ്മാതാവ് ചിമ്പുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

തൃഷ

ഒരു നായികമാര്‍ പോലും ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ തയാറായിരുന്നില്ലത്രെ. വിണൈത്താണ്ടി വരുനായ എന്ന ചിത്രത്തിലെ ചിമ്പുവിന്റെ നായിക തൃഷ മേടിച്ച അഡ്വാന്‍സ് തിരിച്ചു നല്‍കി എന്നാണ് നിര്‍മാതാവ് പറഞ്ഞത്.

ലക്ഷ്മി മേനോന്‍

ലക്ഷ്മി മേനോന്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞു. അവരെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ കൊച്ചി വരെ പോയെങ്കിലും ഫലമുണ്ടായില്ലത്രെ.

അവസാനം വന്ന നടി

അവസാനം സമ്മതം മൂളിയത് ശ്രിയയാണ്. എന്നാല്‍, ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഒരു സോങ് ഷൂട്ട് ചെയ്യാന്‍ അതുകൊണ്ട് സാധിച്ചില്ല. 13 ദിവസത്തെ കോള്‍ഷീറ്റ് ഉണ്ടായിട്ടും ഏഴു ദിവസം മാത്രമെ ഷൂട്ട് ചെയ്യാന്‍ സാധിച്ചുള്ളു.

ലൊക്കേഷന്‍ മാറ്റാന്‍ പറയും

എപ്പോഴും ലൊക്കേഷന്‍ മാറ്റാന്‍ ചിമ്പു ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. മധുരൈ ലൊക്കേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ അവിടെ ഭയങ്കര ചൂടാണെന്ന് പറഞ്ഞ് സിമ്പു ഒഴിവാക്കി. പിന്നീട് അത് ഗോവയാക്കാന്‍ ആവശ്യപ്പെട്ടു. ദുബായിയില്‍ ചില ഭാഗങ്ങള്‍ പ്ലാന്‍ ചെയ്തപ്പോള്‍ ചിമ്പു ലണ്ടന്‍ വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ചെന്നൈ ഇസിആറിലാണ് ഷൂട്ട് ചെയ്തത്.

ആഢംബരം

ഇസിആറിലെ ഹോട്ടലില്‍ ചിമ്പു ആഢംബരമായി പണം ചെലവഴിച്ചു. ഇതേക്കുറിച്ച് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചോദിച്ചപ്പോള്‍ അയാളെ സിനിമയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് അയാളെ പുറത്താക്കേണ്ടി വന്നു.

കോടികളുടെ നഷ്ടം

ഇപ്പോള്‍ ഞാന്‍ നടുറോഡില്‍ നില്‍ക്കുകയാണ്. ഇങ്ങനെയൊരു അവസ്ഥ എനിക്കുണ്ടാകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പോലും വിചാരിച്ചില്ല. ചിമ്പുവിന്റെ ഇത്തരം പെരുമാറ്റങ്ങള്‍ കൊണ്ട് 18 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൈക്കിള്‍ രായപ്പന്‍ പറഞ്ഞു.

ചിമ്പുവിന് തമിഴില്‍ വിലക്ക്?

ചിമ്പു നോട്ടപ്പുള്ളി

എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ ശക്തമായി ഉന്നയിക്കപ്പെടുമ്പോഴും ചിമ്പു ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. ചിമ്പുവിന്റെ പെരുമാറ്റങ്ങളെ ഇപ്പോള്‍ തമിഴ് നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മൈക്കിള്‍ രായപ്പന്റെ പരാതി അസോസിയേഷന്‍ മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്.

English summary
No heroine was ready to act with Simbu: AAA Producer Michael

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam