»   » വിവേകിനെപ്പോലുള്ള സീനിയര്‍ നടന്‍മാര്‍ ഇതൊക്കെ വലിയ പ്രശ്‌നമാക്കി മാറ്റുമ്പോള്‍ ശല്യം പോലെ തോന്നുന്നു

വിവേകിനെപ്പോലുള്ള സീനിയര്‍ നടന്‍മാര്‍ ഇതൊക്കെ വലിയ പ്രശ്‌നമാക്കി മാറ്റുമ്പോള്‍ ശല്യം പോലെ തോന്നുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയുടെ പ്രമോഷനല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഏറെ വിമുഖത കാണിക്കുന്ന അഭിനേത്രിയാണ് നയന്‍താരയെന്നത് പരസ്യമായ രഹസ്യമാണ്. അഭിനയിക്കുന്ന ചിത്രങ്ങളുടെ പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കാത്തിന് ഏറെ പഴിയും കേള്‍ക്കേണ്ടി വന്നിട്ടുള്ള തെന്നിന്ത്യന്‍ അഭിനേത്രികളിലൊരാള്‍ നയന്‍സാണ്. ഇതുകൊണ്ടുതന്നെ സിനിമാ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് താരം പാത്രമാവുകയും ചെയ്യാറുണ്ട്.

സിനിമയില്‍ കമ്മിറ്റു ചെയ്യുമ്പോള്‍ തന്നെ പ്രമോഷനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നയന്‍സ് വ്യക്തമാക്കാറുണ്ട്. പല ചാനലുകളില്‍ ഇരുന്ന് ഒരേ വിഷയം തന്നെ സംസാരിക്കുന്ന ഏര്‍പ്പാടിന് തന്നെക്കിട്ടില്ലെന്ന് താരം ആദ്യമേ വ്യക്തമാക്കാറുണ്ട്. നയന്‍താരയുടെ ഈ സ്വഭാവമറിയുന്ന വിവേക് താരത്തെ മുന്‍പ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വിവേകിനെതിരെ തുറന്നടിച്ച് നയന്‍താര

അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് വിവേക് നയന്‍താരയെ വിമര്‍ശിച്ചത്. വിവേക്തന്നെക്കുറിച്ചാണ് സംസാരിച്ചതെന്ന് മനസ്സിലാക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി അഭിനേത്രി രംഗത്തെത്തിയത്.

സത്യം എന്തെന്ന് അദ്ദേഹത്തിന് അറിയില്ല

സിനിമ പ്രമോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് വിവേക് പറഞ്ഞിരുന്നു. എന്നാല്‍ പല സിനിമകളിലും പ്രതിഫലത്തേക്കാള്‍ കുറച്ച തുകയാണ് താന്‍ കമ്മിറ്റ് ചെയ്യാറുള്ളത്. അവസാനം അതിലും കുറവാണ് തനിക്ക് ലഭിക്കുന്നതെന്നും താരം പറഞ്ഞു.

ഇതൊക്കെ ഒരു പ്രശ്‌നമാക്കി മാറ്റേണ്ടതുണ്ടോ

സിനിമയുടെ പ്രമോഷനല്‍ ചടങ്ങില്‍ പങ്കെടുക്കാത്തത് വലിയ പ്രശ്‌നമാക്കി മാറ്റുന്നത് കാണുമ്പോള്‍ ശല്യം പോലെയാണ് തോന്നുന്നത്. അത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് താന്‍ സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നത്.

മോശം സിനിമയെ ഓടിക്കാന്‍ കഴിയുമോ

ഇന്നത്തെ സാങ്കേതിക ലോകത്ത് പരസ്യ തന്ത്രങ്ങള്‍ തന്നെ മാറിക്കഴിഞ്ഞു. സിനിമയ്ക്കു വേണ്ടി നടീനടന്‍മാര്‍ എത്ര പ്രമോഷന്‍ നടത്തിയാലും മോശം സിനിമയെ നൂറു ദിവസം ഓടിക്കാന്‍ കഴിയുമോയെന്നാണ് നയന്‍താര ചോദിക്കുന്നത്.

English summary
“I’m often accused of not taking part in events meant to promote my films; I make it very clear to the producer when I take up an offer that I won’t be promoting the film. I don’t believe in talking repeatedly about the same thing on television shows. Today’s world is a digitized world and there are various techniques to promote films. I had, in fact, promoted films such as Thani Oruvan and Maya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam