»   »  ഇത് വിക്രമിന്റെ നഷ്ടമല്ല, ദേശീയ പുരസ്‌കാരത്തിന്റെ നഷ്ടമാണ്; അമര്‍ഷം അറിയിച്ച് പിസി ശ്രീറാം

ഇത് വിക്രമിന്റെ നഷ്ടമല്ല, ദേശീയ പുരസ്‌കാരത്തിന്റെ നഷ്ടമാണ്; അമര്‍ഷം അറിയിച്ച് പിസി ശ്രീറാം

Written By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ ദേശീയ പുരസ്‌കാരം മലയാളികളെ വലിയ തോതില്‍ നിരാശപ്പെടുത്തിയില്ലെങ്കിലും, ആകെ മൊത്തം ടോട്ടല്‍ വിവാദമാണ്. വിക്രമിന് പുരസ്‌കാരമോ, പരമാര്‍ശമോ ഒന്നും ലഭിക്കാത്തതിലാണ് തമിഴ് സിനിമാ പ്രേമികള്‍ക്ക് നിരാശ.

ഐ എന്ന ചിത്രത്തിന് വേണ്ടി വിക്രമിന് ഒരു തരത്തിലുള്ള അംഗീകാരവും നല്‍കാത്തതിന്റെ അമര്‍ഷം പ്രശസ്ത ഛായാഗ്രാഹകന്‍ പി സി ശ്രീറാം തന്റെ ട്വിറ്ററില്‍ പേജിലൂടെ അറിയിച്ചു. ശങ്കര്‍ സംവിധാനം ചെയ്ത ഐ യുടെ ഛായാഗ്രാഹകന്‍ കൂടെയാണ് പി സി ശ്രീറാം.

 pc-sreeram-vikram

'വിക്രമിന് പുരസ്‌കാരമില്ല, ക്ഷമിക്കണം. ദേശീയ പുരസ്‌കാരം പലപ്പോഴും അത് അര്‍ഹിയ്ക്കുന്നവര്‍ക്ക് നല്‍കിയിട്ടില്ല. ഇത് വിക്രമിന്റെ നഷ്ടമല്ല, ദേശീയ പുരസ്‌കാരങ്ങളുടെ നഷ്ടമാണ്' എന്നാണ് ശ്രീറാം തന്റെ ട്വിറ്ററില്‍ കുറിച്ചത്.

വിക്രമിന് പുരസ്‌കാരം നല്‍കാത്തതിനെതിരെ ഇതിനോടകം ആരാധകരും പ്രതികരിച്ചു തുടങ്ങി. തമിഴകം കടന്നും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഐ. നടന് ഏറെ പ്രശംസകളും ലഭിച്ചിരുന്നു.

English summary
No National Award for Vikram; P C Sreeram Upset

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam