»   »  വിവാഹ ഭീഷണി: കെട്ടുകഥയെന്ന് റിച്ച

വിവാഹ ഭീഷണി: കെട്ടുകഥയെന്ന് റിച്ച

Posted By:
Subscribe to Filmibeat Malayalam
Richa,
നടിമാരുടെ വിവാഹത്തെ ചുറ്റി പറ്റി പല ഗോസിപ്പുകളും പരക്കുന്നത് സാധാരണമാണ്. എന്നാല്‍ പാപ്പരാസികള്‍ തന്നോട് ചെയ്തത് അല്പം കൂടിപ്പോയെന്നാണ് നടി റിച്ച പറയുന്നത്.

റിച്ചയും ഫോട്ടോഗ്രാഫര്‍ സുന്ദര്‍ രാമുവും പ്രണയത്തിലാണെന്നായിരുന്നു പാപ്പരാസികളുടെ കണ്ടുപിടുത്തം. സുന്ദര്‍ തന്നെ വിവാഹം ചെയ്യാന്‍ നടിയെ നിര്‍ബന്ധിക്കുന്നു. ഇരുവരും ഇപ്പോള്‍ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചാണ് താമസം. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ചത്തുകളയുമെന്ന് വരെ സുന്ദര്‍ നടിയോട് പറഞ്ഞുവെന്നും പാപ്പരാസികള്‍ പറഞ്ഞു പരത്തി.

എന്നാല്‍ ഇതെല്ലാം നടി നിഷേധിക്കുകയാണ്. ഇപ്പോള്‍ താന്‍ ആരേയും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല. ആര്‍ക്കും തന്നെ വിവാഹത്തിന് നിര്‍ബന്ധിക്കാനുള്ള അവകാശമില്ല. ഇതുവരെ ആരും തന്നോട് വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചിട്ടുമില്ല. ഇത്തരം കഥകള്‍ അടിച്ചിറക്കുന്നതാരാണെന്ന് തനിക്ക് അറിയില്ല. സുന്ദര്‍ തന്റെ വളരെയടുത്ത സുഹൃത്താണ്. അതിലപ്പുറമൊന്നുമില്ല.

തന്റെ എല്ലാ കാര്യത്തിലും അന്തിമ തീരുമാനമെടുക്കുന്നത് താന്‍ തന്നെയാണ്. അഭിനയത്തിന്റെ കാര്യത്തിലായാലും വിവാഹത്തിന്റെ കാര്യത്തിലായാലും ഇതിന് മാറ്റമില്ല. ഇതൊന്നും അറിയാതെ വെറുതേ കഥകള്‍ അടിച്ചിറക്കുന്ന പാപ്പരാസികളോട് താനെന്തു പറയാന്‍ എന്നാണ് റിച്ചയുടെ ചോദ്യം.

English summary

 Reports say that Richa has been under pressure to tie the knot with her alleged boyfriend photographer Sunder Ramu.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam