»   » രാഷ്ട്രീയത്തിലിറങ്ങുമോ? നടി ഗൗതമി പ്രതികരിക്കുന്നു!

രാഷ്ട്രീയത്തിലിറങ്ങുമോ? നടി ഗൗതമി പ്രതികരിക്കുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം നടി ഗൗതമി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്നാണ് നടി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് പിന്നില്‍ ഒരു രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ഗൗതമി പറയുന്നു. മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അറിയാന്‍ മാത്രമാണിത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് നടി വ്യക്തമാക്കി. അടുത്തിടെ ഗൗതമി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തയും നടി നിഷേധിച്ചു.

gouthami

രാഷ്ട്രീയത്തിലെ പെണ്‍സിംഹമായിരുന്നു ജയലളിത. എന്നാല്‍ ജയലളിതയുടെ അപ്രതീക്ഷതമായ വിടവാങ്ങല്‍ ഞെട്ടിക്കുന്നതായിരുന്നു. മരണത്തിന് ശേഷം പല ദുരൂഹതകളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്ലോഗിലൂടെ തന്റെ കാഴ്ചപാട് വ്യക്തമാക്കിയതെന്നും ഗൗതമി പറയുന്നു.

ട്രാജഡി ആന്റ് അണ്‍ ആന്‍സ്വേര്‍ഡ് ക്വസ്റ്റിന്‍സ് എന്ന തലക്കെട്ടില്‍ തന്റെ ഔദ്യോഗിക ബ്ലോഗിലാണ് നടി കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാക്കളെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവ ഒരിക്കലും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്നും നടി കത്തില്‍ പറയുന്നുണ്ട്.

English summary
No political motive behind letter: Gauthami

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam