»   »  തലൈവയുടെ വിധി; നേശന്‍ കരുതലില്‍

തലൈവയുടെ വിധി; നേശന്‍ കരുതലില്‍

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ തലൈവയ്ക്ക് തമിഴ്‌നാട്ടില്‍ നേരിടേണ്ടിവന്നിട്ടുള്ള പ്രശ്‌നങ്ങള്‍ തമിഴ് ചലച്ചിത്രലോകത്തെയാകെ ആശങ്കയിലാക്കിയിട്ടുണ്ട്. തമിഴ്‌നാടൊഴികെ മറ്റെല്ലായിടത്തും ചിത്രം റിലീസ് ചെയ്ത് ഏറെനാളുകള്‍ കഴിഞ്ഞാണ് തമിഴകത്ത് ചിത്രം റിലീസിനെത്തിയത്.

ഈ പ്രശ്‌നത്തില്‍ വിജയ് നിരാഹാരസമരം ചെയ്യാന്‍ വരെ ഒരുങ്ങുകയും ചെയ്തിരുന്നു. ബോംബ് ഭീഷണിയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് തലൈവ പ്രദര്‍ശിപ്പിക്കില്ലെന്നുള്ള നിലാപടെടുക്കാന്‍ തിയേറ്റര്‍ ഉടമകളെ നിര്‍ബ്ബന്ധിതരാക്കിയത്. ചിത്രത്തിലെ രാഷ്ട്രീയപരാമര്‍ശങ്ങളും ചിത്രത്തിന്റെ കഥ തന്റെ കുടുംബകഥായാണെന്ന് ആരോപിച്ച് ഒരു വ്യക്തി കോടതിയെ സമീപിച്ചതുമെല്ലാമാണ് തലൈവയ്ക്ക് തലവേദനയായി മാറിയത്.

ഇത്തരം കാര്യങ്ങള്‍ സ്വന്തം ചിത്രത്തിന് പ്രശ്‌നമാകരുതെന്ന് കരുതിയാകണം സംവിധായകന്‍ നേശന്‍ ഇപ്പോള്‍ പുതിയ ചിത്രമായ ജില്ലയെക്കുറിച്ച് വിശദീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നില്ലെന്നാണ് നേശന്‍ പറയുന്നത്.

മധുരൈ നഗരത്തിന് ചുറ്റുമായി നടക്കുന്നകാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഈ കഥ ഞാന്‍ പറഞ്ഞപ്പോള്‍ത്തന്നെ വിജയ് ആകെ എക്‌സൈറ്റഡ് ആയിരുന്നു. യാതൊരു തരത്തിലുള്ള രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശമില്ല. ചിത്രം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്- നേശന്‍ വ്യക്തമാക്കി.

ഇതിന് മുമ്പ് വിജയിയെ നായകനാക്കി നേശന്‍, ജയം രാജ എന്നിവര്‍ ചേര്‍ന്നൊരുക്കിയ വേലായുധം വലിയ വിജയമായിരുന്നു. ഇപ്പോള്‍ ഹൈദരാബബാദിലാണ് ജില്ലയുടെ ചിത്രീകരണം നടക്കുന്നത്. വിജയും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചില പ്രധാനപ്പെട്ട സീനുകള്‍ ഇവിടെ ചിത്രീകരിക്കുന്നുണ്ട്. 2014ലെ പൊങ്കലിന് ജില്ല റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ അജിത്തിന്റെ വീരം, കാര്‍ത്തിയുടെ ബിരിയാണി എന്നീ ചിത്രങ്ങള്‍ ജില്ലയോട് മത്സരിക്കാനുണ്ടാകും.

English summary
Tamil director Nesan, who is busy wrapping up Jilla starring Ilayathalapathy Vijay, has said that the movie has nothning to do with politics

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam