twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്രയ്ക്ക് ഡീസന്റാണോ മഹേഷ് ബാബു? മുന്നറിയിപ്പ് പരസ്യങ്ങളും പടിക്ക് പുറത്ത്! കണ്ട് പഠിക്കണം...

    By Karthi
    |

    സിനിമയിലെ മദ്യപാന രംഗങ്ങളും പുകവലി രംഗങ്ങളും ഒഴിവാക്കണമെന്ന് പലപ്പോഴും പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. പക്ഷെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമ തുടങ്ങുന്നതിന് മുമ്പുള്ള മുന്നറിയിപ്പ് പരസ്യങ്ങള്‍ അവിഭാജ്യമായ ഒരു ഘടകമായി നിലനിന്നിരുന്നു.

    അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍!അങ്ങ് ഹോളിവുഡിലുമുണ്ടെടാ 'ഏട്ടന്' പിടി! 'എന്റമ്മേടെ ജിമ്മിക്കി കമ്മലിന്' ഹോളിവുഡിലും ആരാധകന്‍!

    ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

    മുന്നിറയിപ്പ് പരസ്യങ്ങളിലാത്ത ഒരു സിനിമ കാണണമെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാകില്ല. അത് സാധ്യമാകുകയാണ് മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിലൂടെ.

    മുന്നറിയിപ്പില്ല

    മുന്നറിയിപ്പില്ല

    മുന്നറിയിപ്പ് പരസ്യങ്ങളില്ലാതെയാണ് ഇക്കുറി മഹേഷ് ബാബു ചിത്രം തിയറ്ററില്‍ എത്തുന്നത്. സെപ്തംബര്‍ 27ന് തിയറ്ററിലെത്തുന്ന സ്‌പൈഡറാണ് ഈ പ്രത്യേകതയുമായി പുറത്തിറുന്നത്.

    മദ്യവും സിഗരറ്റും ഇല്ല

    മദ്യവും സിഗരറ്റും ഇല്ല

    നായകന്മാരുടേയും വില്ലന്മാരുടെ അവിഭാജ്യ ഘടകങ്ങളായ മദ്യവും കൈയില്‍ എരിയുന്ന സിഗരറ്റും ചിത്രത്തിലുണ്ടാകില്ല. പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമെന്ന് എഴുതിക്കാണിക്കാന്‍ സിനിമയില്‍ ഇടം ഉണ്ടാകില്ല.

    തീരുമാനം ആദ്യം തന്നെ

    തീരുമാനം ആദ്യം തന്നെ

    നായകനും പ്രതിനായകനും ലഹരി ഉപയോഗിക്കുന്ന മാസ് സീനുകളൊന്നും ചിത്രത്തില്‍ വേണ്ടെന്ന് ആദ്യമേ നിലപാട് സംവിധായകനും അണിയറ പ്രവര്‍ത്തകരും എടുത്തിരുന്നു. അതിനാല്‍ തന്നെ തുടക്കവും ഒടുക്കവും ഇടവേളയിലും ഉണ്ടാകുന്ന മുന്നറിയിപ്പ് പരസ്യങ്ങളൊന്നും ചിത്രത്തിലുണ്ടാകില്ല.

    ആദ്യ തമിഴ് ചിത്രം

    ആദ്യ തമിഴ് ചിത്രം

    തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രമാണ് സ്‌പൈഡര്‍. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എആര്‍ മുരുകദോസാണ്.

    സ്‌പൈ ത്രില്ലര്‍

    സ്‌പൈ ത്രില്ലര്‍

    സ്‌പൈ സസ്‌പെന്‍സ് ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ പീറ്റര്‍ ഹെയിനാണ്.

    ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റ്

    ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റ്

    ഹാരിസ് ജയരാജ് ഈണം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. യൂടൂബില്‍ റിലീസ് ചെയ്ത ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

    അറബിയിലും

    അറബിയിലും

    170 കോടി ബജറ്റില്‍ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാളത്തിന് പുറമെ അറബിയിലും മൊഴിമാറ്റി എത്തും. നടനും സംവിധായകനുമായ എസ്‌ജെ സൂര്യ വില്ലനായി എത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ്, ഭരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

    English summary
    Spyder: No smoking, drinking scenes in Mahesh Babu’s film. Mahesh Babu's Spyder is slated to release on September 27.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X