»   » സൂര്യയും ശരത് കുമാറും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് നേരെ അറസ്റ്റ് വാറന്‍റ്, ഞെട്ടലോടെ തമിഴകം !!

സൂര്യയും ശരത് കുമാറും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് നേരെ അറസ്റ്റ് വാറന്‍റ്, ഞെട്ടലോടെ തമിഴകം !!

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സനിമാ ലോകത്തെ പ്രമുഖരായ ആറു താരങ്ങള്‍ക്കെതിരെയുള്ള അറസ്റ്റ് വാറന്റില്‍ സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. നടന്‍മാരായ സൂര്യ, സത്യരാജ്, ശരത് കുമാര്‍, ശ്രീപ്രിയ, വിജയകുമാര്‍, അരുണ്‍ വിജയ് , വിവേക്, ചേരന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ഊട്ടി പോലീസ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.

മാധ്യമങ്ങളോട് അപകീര്‍ത്തികരമായി പെരുമാറിയതിന്ന മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയകേസിനെത്തുടര്‍ന്നാണ് അറസ്റ്റ് നടപടി. നടികര്‍ സംഘത്തിന്റെ യോഗത്തിലാണ് താരങ്ങള്‍ മാധ്യമങ്ങളോട് മോശമായി പെരുമാറിയത്.

സ്റ്റണ്ണിങ്ങ് ലുക്കില്‍ നസ്രിയ, ഫഹദിനെ കാണുന്നില്ല, മലേഷ്യന്‍ ചിത്രങ്ങള്‍ വൈറലാവുന്നു !!

മാധ്യമങ്ങള്‍ക്ക് നേരെ മോശം പ്രയോഗം താരങ്ങള്‍ക്കെതിരെ അറസ്റ്റ് വാറന്റ്

മാധ്യമങ്ങള്‍ക്ക് നേരെ അപകീര്‍ത്തികരമായ രീതിയില്‍ പെരുമാറിയതിനാണ് താരങ്ങള്‍ക്ക് നേരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. തമിഴിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ മോശമായി പ്രതികരിച്ചത്.

നടികര്‍ സംഘം യോഗത്തിനിടയിലെ സംസാരം

ഏതോ തമിഴ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അധിക്ഷേപിച്ച രീതിയില്‍ സംസാരിച്ചതിനാണ് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

കോടതിയില്‍ ഹാജരായില്ല

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ്് സംബവവുമായി ബന്ധപ്പെട്ട് കേസ് നല്‍കിയത്. താരങ്ങളോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും താരങ്ങള്‍ ഹാജരായിരുന്നില്ല.

സൂര്യയടക്കം എട്ട് താരങ്ങള്‍

തമിഴിലെ മുന്‍നിര താരങ്ങളായ സൂര്യ, സത്യരാജ്, ശരത് കുമാര്‍ , ശ്രീപ്രിയ, വിജയകുമാര്‍, അരുണ്‍ വിജയ്, വിവേക്, ചേരന്‍ തുടങ്ങിയവര്‍ക്കെതിരെയാമ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്.

English summary
A judicial magistrate court in Ooty on Tuesday issued a non-bailable arrest warrant against eight Tamil film actors, including Suriya, Sathyaraj, R Sarathkumar and Sripriya, for their failure to appear before it in connection with a defamation case filed by a freelance journalist.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam