»   » അഭിനയത്തിലും സംവിധാനത്തിലും തിളങ്ങി, പ്രഭുദേവ ഇനി സിനിമ നിര്‍മ്മിക്കും

അഭിനയത്തിലും സംവിധാനത്തിലും തിളങ്ങി, പ്രഭുദേവ ഇനി സിനിമ നിര്‍മ്മിക്കും

Posted By: AkhilaKS
Subscribe to Filmibeat Malayalam

നടനായും, സംവിധായകനായും, നൃത്ത സംവിധായകനായും തിളങ്ങി നില്‍ക്കുന്ന പ്രഭുദേവ സിനിമയുടെ മറ്റൊരു മേഖലയില്‍ തിളങ്ങാന്‍ പോകുകയാണ്. പ്രഭുദേവയുടെ പേരില്‍ ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍ കമ്പിനിയായ പ്രഭുദേവ സ്റ്റുഡിയോസിന്റെ ബാനറില്‍ പുതിയ സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് താരം.

പ്രഭുദേവ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ഉയര്‍ന്ന നിലവാരത്തോടെയാണ് നിര്‍മ്മിക്കുക എന്ന് പ്രഭുദേവ പറയുന്നു. അതോടൊപ്പം മറ്റ് ഭാഷകളിലേക്ക് കൂടി സ്റ്റുഡിയോയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും പറയുന്നുണ്ട്.

prabhudeva

റെമോ ഡിസൂസ സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് പ്രഭുദേവ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ വരുണ്‍ ധവാനും ശ്രദ്ധാ കപൂറുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അക്ഷയ് കുമാറിനെയും എമിജാക്‌സണെയും നായിക നായകനാക്കി ചെയ്യുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സിംഗ് ഈസ് ബ്ലിംഗ് എന്ന ചിത്രം ഒക്ടോബറില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Prabhu Deva, who has already made waves as a dancer, choreographer, actor and later filmmaker, is now set to recreate success in another field — producing films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam