»   » ഇപ്പോള്‍ അമ്മ വേഷം ചെയ്യാന്‍ എളുപ്പമല്ല, എല്ലാം ഫീല്‍ ചെയ്യും, ശരിക്കും അമ്മയായ നടി പറയുന്നത്..

ഇപ്പോള്‍ അമ്മ വേഷം ചെയ്യാന്‍ എളുപ്പമല്ല, എല്ലാം ഫീല്‍ ചെയ്യും, ശരിക്കും അമ്മയായ നടി പറയുന്നത്..

Posted By: Nihara
Subscribe to Filmibeat Malayalam

17 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെറുപുഞ്ചിരിയുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന സുഹാസിനി ഇന്ന് തമിഴകത്തെ മിന്നും താരമാണ്. പറഞ്ഞു വരുന്നത് സ്‌നേഹയെക്കുറിച്ചാണ് ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സ്‌നേഹയ്ക്ക് തുടക്കത്തില്‍ അല്‍പ്പം പിഴച്ചുവെങ്കിലും പിന്നീട് തമിഴകത്തെത്തിയ താരത്തിന്റെ ജാതം മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

തമിഴകത്തെ മുന്‍നിര അഭിനേത്രികളിലൊരാളായി മാറിയ സ്‌നേഹയ്ക്ക് നിറയെ അവസരങ്ങള്‍ ലഭിക്കുകയും തമിഴ് സിനിമാ ലോകം താരത്തെ അംഗീകരിക്കുകയും ചെയ്തു. മലയാളത്തില്‍ ക്ലിക്കാവാതെ പോയ പല താരങ്ങളെയും തമിഴകം സ്വീകരിച്ച ചരിത്രം മുന്‍പേയുള്ളതാണ്. നടന്‍ പ്രസന്നയുമായുള്ള വിവാഹവും വിഹാന്റെ ജനനവുമൊക്കെയായി തിരക്കിലായിരുന്നു സ്‌നേഹ. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കുടുംബിനിയുടെ റോളിലായിരുന്ന താരം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.

തിരിച്ചു വരവ് മമ്മൂട്ടിക്കൊപ്പം

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് സ്‌നേഹ പ്രത്യക്ഷപ്പെട്ടത്. ബേബി അനിഘ അവരുടെ മകളായും വേഷമിട്ട ചിത്രം മികച്ച പ്രതികരണവുമായി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുരുകയാണ്.

ശരിക്കും അമ്മയായതിനു ശേഷം അമ്മ വേഷത്തിലെത്തുമ്പോള്‍

മുന്‍പ് ഓണ്‍സ്‌ക്രീനില്‍ അമ്മ വേഷം ചെയ്യുമ്പോള്‍ ഒന്നും അനുഭവപ്പെടാറില്ലായിരുന്നു. എന്നാല്‍ അമ്മയായതിനു ശേഷം അഭിനയിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശരിക്കും ഫീല്‍ ചെയ്തും. ഓണ്‍സ്‌ക്രീനിലെ മകള്‍ കരയുമ്പോള്‍ മകനെ ഓര്‍മ്മ വന്നിരുന്നുവെന്നും ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌നേഹ വ്യക്തമാക്കി.

വീണ്ടും സിനിമയില്‍ സജീവമാവുന്നു

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി താരങ്ങള്‍ മെലിയുന്നതും വണ്ണം വെയ്ക്കുകയും ചെയ്യാറുണ്ട്. കഥാപാത്രത്തിന്റെ ശാരീരിക ഘടനയിലേക്ക് എത്തുന്നതിനായി ചിലപ്പോള്‍ വണ്ണം വെയ്‌ക്കേണ്ടി വരും മറ്റു ചിലപ്പോള്‍ കുറയ്‌ക്കേണ്ടി വരും. വിവാഹ ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന സ്‌നേഹ ഇപ്പോള്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളാണ് ഈ നായികയെത്തേടി എത്തിയിട്ടുള്ളത്.

ഫഹദിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്‍റെ സന്തോഷം

ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് സ്‌നേഹയിപ്പോള്‍. ഫഹദിന്റെ വലിയ ഫാനാണ് താനെന്നും പ്രമാണിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല. വേലൈക്കാരനിലൂടെ അതു സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് താരം. സ്‌നേഹയുടെ കഥാപാത്രത്തെക്കുറിച്ച് അധിക കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

തമിഴിലെ മുന്‍നിര അഭിനേത്രിയായി മാറി

തമിഴിലെ മുന്‍നിര നായകരായ കമല്‍ഹസ്സന്‍, അജിത്ത്, വിക്രം, വിജയ്, സൂര്യ, ധനുഷ്, മാധവന്‍ എന്നിവര്‍ക്കൊപ്പമെല്ലാം സ്‌നേഹ അഭിനയിച്ചു. ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു. മലയാളം തഴഞ്ഞ നായികയെ ഇരു കൊയ്യും നീട്ടി തമിഴകം സ്വീകരിച്ച കാഴ്ചയാണ് പിന്നീട് കണ്ടത്. തമിഴകത്തിന്‍രെ യുവതാരം ശിവകാര്‍ത്തികേയനൊപ്പമാണ് വേലൈക്കാരനില്‍ സ്‌നേഹ വേഷമിടുന്നത്.

English summary
Sneha talks about her feelings when she act as a mother. Now when I act as a mother, I actually feel the pain when my onscreen child is hurt.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam