»   »  അജിത്തിന്റെ വിശ്വാസത്തിൽ ശ്രദ്ധയല്ല! പകരം തെന്നിന്ത്യയിലെ സൂപ്പർ ലേഡി, ചിത്രത്തിലെ സർപ്രൈസ‌് നായിക

അജിത്തിന്റെ വിശ്വാസത്തിൽ ശ്രദ്ധയല്ല! പകരം തെന്നിന്ത്യയിലെ സൂപ്പർ ലേഡി, ചിത്രത്തിലെ സർപ്രൈസ‌് നായിക

Posted By:
Subscribe to Filmibeat Malayalam

വീണ്ടും തലയുടെ നായികയായി തെന്നിന്ത്യൻ താര റാണി നയൻതാര എത്തുന്നു. ബില്ല ,ഏകൻ, ആരംഭം എന്നീ ചിത്രങ്ങൾക്ക് ശേഷം അജത്തും നയൻതാരയും ഒന്നിച്ച് എത്തുന്ന ചിത്രമാണ് വിശ്വാസം. നേരത്തെ തലയുടെ നായികയായി ചിത്രത്തിൽ നയൻസ് എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ajith

ആദ്യ ഗാനത്തേക്കാൾ അതിമധുരം രണ്ടാം ഗാനം! പ്രണയമയി രാധാ വിരഹണിയതു രാധാ...! ആമിയിലെ ഗാനങ്ങൾ കാണം..


വീരം വേതാളം, വിവേഗം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ശിവയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. വിജയങ്ങൾ വാരിക്കൂട്ടുന്ന ശിവ-അജിത്ത് ടീമിനൊപ്പം തൊട്ടതെല്ലാം പൊന്നാക്കുന്ന താര സുന്ദരി കൂടിയെത്തുമ്പോൾ ആരാധകർക്ക് ആകാംക്ഷ കൂടും. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ത്യാഗരാജാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലിയ്ക്ക് വിശ്വാസം തിയേറ്ററുകളിൽ എത്തിക്കാൻ ശ്രമിക്കുമെന്നാണ് അണിയറയിൽ നിന്ന് പുറത്തു വരുന്ന സ്ഥിരികരിക്കാത്ത റിപ്പോർട്ട്.


ആദ്യം കാണുമ്പോൾ സങ്കടമായിരുന്നു! ഇപ്പോൾ അവസ്ഥ മാറി, ട്രോളന്മാർക്ക് ഗായത്രിയുടെ ഉഗ്രൻ മറുപടി!!


ബില്ല

നയൻസിനെ തമിഴകത്തിലെ സൂപ്പർ ഹിറ്റ് താരമാക്കിയത് തലയുടെ സിനിമയായ ബില്ലയായിരുന്നു. താരത്തിൽ കരിയറിൽ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് നയൻതാര എത്തിയത്.


അജിത്ത്- നയൻസ് ജോഡി

കോളിവുഡിലെ ഹിറ്റ് ജോഡികളികളാണ് നയൻസും-തലയും. ഒന്നിച്ച് അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഇവരുടെ കോമ്പിനേഷൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടവുമാണ്. ഒരു ഇടവേളയ്ക്ക് ശേഷം അജിത്ത്- നയൻസ് ജോഡികളായെത്തുന്ന ചിത്രമാണ് വിശ്വസം.


ലേഡി സൂപ്പർ സ്റ്റാർ തന്നെ

ആദ്യം ചിത്രത്തിൽ ശ്രദ്ധ ശ്രീനാഥ് നായികയാകും എന്ന് തരത്തിലുള്ള വാർ‌ത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തയെ തകർത്തു കൊണ്ടാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ കടുന്നു വരവ്. എന്തായാലും നയൻസിന്റെ രംഗ പ്രവേശനത്തിൽ ആരാധകർ സന്തോഷത്തിലാണ്.


പോലീസ്

വടക്കൻ ചെന്നൈയ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അണിയറയിൽ നിന്ന് പുറത്തു വരുന്ന വിവരം. ചിത്രത്തിൽ പോലീസായാണ് അജിത്ത് എത്തുന്നത്. എന്നെയ് അറിന്താൾ ചിത്രത്തിനു ശേഷം അജിത്ത് പോലീസ് വേഷത്തിൽ എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വിശ്വസം. വിവേകമാണ് തലൈയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.


English summary
official ajith viswasam movie heroine announced

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam