»   » ഫഹദിന് പിന്നാലെ ടൊവിനോയും തമിഴില്‍ വില്ലനാകുന്നു... തമിഴില്‍ ചുവടുറപ്പിക്കുമോ?

ഫഹദിന് പിന്നാലെ ടൊവിനോയും തമിഴില്‍ വില്ലനാകുന്നു... തമിഴില്‍ ചുവടുറപ്പിക്കുമോ?

By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. അഭിയും അനുവും എന്ന തമിഴ് മലയാളം ദ്വിഭാഷ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറുകയാണ് ടൊവിനോ. ചിത്രീകരണം പൂരോഗമിക്കുന്ന ചിത്രം അധികം വൈകാതെ തിയറ്ററിലെത്തും. അതിന് പിന്നാലെ ധനുഷ് ചിത്രത്തില്‍ വില്ലനാകാനുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ് ടൊവിനോയ്ക്ക്. വിജയ് യേശുദാസ് വില്ലനായി എത്തിയ ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിലാണ് ടൊവിനോ വില്ലനായി എത്തുന്നത്.

തിലകനേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍ വേദനിപ്പിച്ചത് ആരെ? പ്രതീക്ഷിച്ചിരിക്കില്ല ഈ മറുപടി!

മാഗസിന്‍ കവര്‍ ഗേള്‍ ആകാന്‍ തുണി അഴിച്ച് വാണി കപൂര്‍... വൈറലായി ഹോട്ടെസ്റ്റ് ഫോട്ടോ ഷൂട്ട്!

maari 2

ബാലിജി മോഹന്‍ സംവിധാനം ചെയ്ത മാരി 2015ലാണ് തിയറ്ററിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തിന് അനിനുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധനേടിയിരുന്നു. ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറിയത് വേലൈക്കാരന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു. ഇപ്പോഴിതാ അതേ വഴിയെ സഞ്ചിരിക്കുകയാണ് ടൊവിനോയും. ധനുഷ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം തരംഗത്തില്‍ നായകനാകുന്നതും ടൊവിനോയാണ്. ചിത്രം പൂജ റിലീസായി തിയറ്ററിലെത്തും. അതിന് പിന്നാലെ ധനുഷ് നിര്‍മിക്കുന്ന മറഡോണ എന്ന ചിത്രത്തിലും ടൊവിനോയാണ് നായകന്‍.

English summary
Official: Tovino Thomas roped in as villain for Dhanush’s Maari 2!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam